ഗോൾകീപ്പർ പുറത്ത്,യോഗ്യത മത്സരങ്ങൾക്ക് ഉണ്ടാവില്ല, അർജന്റീനക്ക് തിരിച്ചടി!
അടുത്ത മാസമാണ് കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമാവുക.നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2 മത്സരങ്ങളാണ് കളിക്കുക.സെപ്റ്റംബർ എട്ടാം തീയതി നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട് സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയെ അർജന്റീന നേരിടും.
ഈ മത്സരങ്ങൾക്ക് ഒരുങ്ങുന്ന അർജന്റൈൻ നാഷണൽ ടീമിന് ഒരു തിരിച്ചടി ഇപ്പോൾ ഏറ്റിട്ടുണ്ട്. അതായത് അടുത്ത മാസത്തിലെ മത്സരങ്ങൾക്ക് ഗോൾകീപ്പർ ജെറോണിമോ റുള്ളിയെ അവർക്ക് ലഭ്യമാവില്ല. പരിക്ക് മൂലം താരം ഇപ്പോൾ പുറത്തായി കഴിഞ്ഞു.
Gerónimo Rulli could reportedly be out up to three months. https://t.co/gCTf888mjB pic.twitter.com/xIys1FMNJu
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) August 14, 2023
നിലവിൽ ഡച്ച് വമ്പൻമാരായ അയാക്സിന്റെ ഗോൾകീപ്പർ ആണ് റുള്ളി.ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.താരത്തിന്റെ ഷോൾഡറിനാണ് പരിക്കേറ്റിട്ടുള്ളത്. ചുരുങ്ങിയത് മൂന്നുമാസമെങ്കിലും അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് അർജന്റീനയുടെ അടുത്ത മത്സരങ്ങളുടെ ഭാഗമാവാൻ അദ്ദേഹത്തിന് സാധിക്കില്ല.
അർജന്റീനയുടെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ്.ചില സമയങ്ങളിൽ റുള്ളിയെയും അവർ ആശ്രയിക്കാറുണ്ട്. അദ്ദേഹത്തിന്റെ പകരമായി കൊണ്ട് പുതിയ ഒരു ഗോൾ കീപ്പറെ സ്കലോണി ഉൾപ്പെടുത്തിയേക്കും.റുള്ളി ബയേണിലേക്ക് ചേക്കേറിയേക്കും എന്ന റൂമറുകൾ ഈയിടെ പുറത്തേക്ക് വന്നിരുന്നു.ഇതിനിടെയാണ് താരത്തിന് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. ഏതായാലും ഇനി ആ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾ കുറവാണ്.