ഗോളുമായി മെസ്സി, അർജന്റീനയെ സമനിലയിൽ തളച്ച് ചിലി!
ഇന്ന് പുലർച്ചെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ അർജന്റീനക്ക് സമനില കുരുക്ക്. ചിലിയാണ് അർജന്റീനയെ 1-1 എന്ന സ്കോറിന് സമനിലയിൽ കുരുക്കിയത്. അർജന്റീനക്ക് വേണ്ടി പെനാൽറ്റിയിലൂടെ മെസ്സി ലീഡ് നേടിയപ്പോൾ ചിലിയുടെ മറുപടി ഗോൾ അലക്സിസ് സാഞ്ചസിന്റെ വകയായിരുന്നു.സമനില വഴങ്ങിയെങ്കിലും അർജന്റീന പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ്.അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്നു വിജയവും രണ്ടു സമനിലയും ഉൾപ്പെടെ 11 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.അതേസമയം ചിലി ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും രണ്ടു സമനിലയും രണ്ടു തോൽവിയുമുൾപ്പെടെ 5 പോയിന്റാണ് ചിലിക്കുള്ളത്.
Lionel Messi came so, so close to finding a winner in the final 15 minutes, but Claudio Bravo and the bar had other ideas ❌
— Goal (@goal) June 4, 2021
Argentina settle for a 1-1 draw with Chile. pic.twitter.com/OfZmawssGd
മെസ്സി, ലൗറ്ററോ, ഡി മരിയ, ഒകമ്പസ് എന്നിവരൊക്കെ അർജന്റീനയുടെ ആദ്യഇലവനിൽ ഉണ്ടായിരുന്നു.മത്സരത്തിന്റെ 23-ആം മിനിറ്റിലാണ് അർജന്റീന ഗോൾ നേടുന്നത്.ലൗറ്ററോ മാർട്ടിനെസിനെ ചിലിയൻ താരം മാരിപാൻ ഫൗൾ ചെയ്തതിന്റെ ഫലമായി ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ മെസ്സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ 36-ആം മിനുട്ടിൽ തന്നെ ഈ ഗോളിന് സാഞ്ചസ് മറുപടി നൽകി.ഗാരി മെഡലിന്റെ അസിസ്റ്റിൽ നിന്നുമാണ് സാഞ്ചസ് സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അർജന്റീന ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടാനായില്ല. ചിലി ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയുടെ തകർപ്പൻ പ്രകടനം അർജന്റീനക്ക് വിലങ്ങു തടിയാവുകയായിരുന്നു. മെസ്സിയുടെ അപകടകരമായ രണ്ട് ഫ്രീകിക്കുകൾ ഉണ്ടായിരുന്നുവെങ്കിലും അവകൾ ഗോളായി മാറില്ല. ഒടുവിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.ഇനി കൊളംബിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
FT: Argentina 1-1 Chile.
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) June 4, 2021
A good first half followed up by a poor second half. Defensively strong but not good enough up front. pic.twitter.com/xhdpggBw1q