ഗോളടി മികവ് വീണ്ടെടുക്കാൻ എന്ത് ചെയ്യണം? എംബപ്പേക്ക് ഫ്രഞ്ച് കോച്ചിന്റെ ഉപദേശം!
ഇന്ന് നടക്കുന്ന യൂറോ യോഗ്യത മത്സരത്തിൽ ഒരു കരുത്തരുടെ പോരാട്ടം ആരാധകരെ കാത്തിരിക്കുന്നുണ്ട്.വമ്പൻമാരായ ഫ്രാൻസും നെതർലാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം അരങ്ങേറുക.നെതർലാന്റ്സിലെ ആംസ്റ്റർഡാമിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.പിഎസ്ജിക്ക് കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഗോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഏതായാലും അദ്ദേഹത്തിന്റെ ഗോളടി മികവ് വീണ്ടെടുക്കാൻ എന്ത് ചെയ്യണം എന്നുള്ള കാര്യത്തിൽ ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാപ്സ് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.ശാന്തത വീണ്ടെടുക്കാൻ വേണ്ടിയാണ് എംബപ്പേയോട് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.ഫ്രഞ്ച് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
The way Mbappé finished off this move with a diving header 🤣
— B/R Football (@brfootball) October 11, 2023
(via @equipedefrance)pic.twitter.com/4H0RQ4q7WM
“അദ്ദേഹത്തിന്റെ ബുദ്ധിമുട്ടേറിയ ഈ സമയത്ത് കുറിച്ച് ഞാൻ നിരന്തരം അദ്ദേഹവുമായി സംസാരിക്കുന്നുണ്ട്.നിലവിൽ അദ്ദേഹത്തിന് ആവശ്യമുള്ളത് ശാന്തതയാണ്.തീർച്ചയായും നാളത്തെ മത്സരത്തിന്റെ ഭാഗമായി കൊണ്ട് അദ്ദേഹം ഉണ്ടാകും.കൃത്യമായ ഒരു ലക്ഷ്യവും ആ മത്സരത്തിൽ ഉണ്ടാകും. എല്ലാവരും അവനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നു. പക്ഷേ അതിനെയെല്ലാം പ്രതിരോധിക്കാൻ അവനു കഴിയും ” ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാന നാല് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും നേടാൻ എംബപ്പേക്ക് കഴിഞ്ഞിട്ടില്ല. 2018 ന് ശേഷം ഇത് ആദ്യമായാണ് എംബപ്പേക്ക് ഇത്രയും വലിയ ഒരു ഗോൾ വരൾച്ച ക്ലബ്ബിൽ അനുഭവപ്പെടുന്നത്.ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ നിരവധി വിമർശനങ്ങളും എംബപ്പേക്ക് ലഭിച്ചിരുന്നു.