ഗാവിയുടെ ഇഷ്ടതാരം വെറാറ്റിയാണ്,ഞാൻ ഏൽപ്പിച്ച ജോലി അവനിഷ്ടപ്പെട്ടു : എൻറിക്വ!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിൻ ഇറ്റലിയെ കീഴടക്കിയത്. ഇറ്റലിയുടെ വിജയകുതിപ്പിന് വിരാമമിട്ടു കൊണ്ട് ഫൈനലിൽ പ്രവേശിക്കാനും സ്പെയിനിന് സാധിച്ചിരുന്നു.

മത്സരത്തിന്റെ ആദ്യഇലവനിൽ യുവതാരം ഗാവിക്ക്‌ സ്പെയിൻ പരിശീലകനായ എൻറിക്വ ഇടം നേടിയിരുന്നു.മത്സരത്തിൽ മികച്ച പ്രകടനം നടത്തി എന്ന് മാത്രമല്ല ഒരു റെക്കോർഡ് സ്വന്തമാക്കാൻ കൂടി ഗാവിക്ക്‌ സാധിച്ചിരുന്നു. സ്പെയിനിന് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറുകയായിരുന്നു ഗാവി. ഇപ്പോഴിതാ ഗാവിയുടെ ഇഷ്ടതാരം വെറാറ്റിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ എൻറിക്കെ. അതേ വെറാറ്റി പ്രെസ്സ് ചെയ്യാൻ ഏൽപ്പിച്ച ജോലി ഗാവിക്ക് ഇഷ്ടമായെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഒരുപാട് വർഷങ്ങളായി എനിക്ക് ഗാവിയെ അറിയാം.ബാഴ്‌സ യൂത്ത് അക്കാദമിയിലെ മികച്ച താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രകടനത്തിൽ എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ഒരു കറകളഞ്ഞ മധ്യനിര താരമാണ് ഗാവി.സ്പെയിനിൽ ഒരുപാട് മികച്ച യുവതാരങ്ങൾ ഉണ്ട്.അരങ്ങേറ്റമത്സരത്തിൽ തന്നെ ഇത്രയും ആത്മവിശ്വാസത്തോടുകൂടി കളിക്കുന്ന താരങ്ങളെ സാധാരണരീതിയിൽ കാണാനാവില്ല. ഇപ്പോഴും ഭാവിയിലും സ്പെയിനിന് ഒരു മുതൽ കൂട്ടാവാൻ അദ്ദേഹത്തിന് കഴിയും.വെറാറ്റിയാണ് ഗാവിയുടെ ഇഷ്ടതാരം. തുടക്കം തൊട്ട് ഒടുക്കം വരെ വെറാറ്റിയെ പ്രസ് ചെയ്യാൻ ഞാനദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഗാവിക്ക് അത് ഇഷ്ടപ്പെട്ടു ” എൻറിക്കെ പറഞ്ഞു.

ഏതായാലും ബാഴ്‌സയുടെയും സ്പെയിനിന്റെയും ഭാവി പ്രതീക്ഷയാണ് ഗാവി എന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *