ഖത്തർ വേൾഡ് കപ്പ് കിരീട സാധ്യത ആർക്ക്? പവർ റാങ്കിങ് അറിയാം!
ഈ വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിന്റെ ആവേശം ഇപ്പോൾ തന്നെ ഫുട്ബോൾ ലോകത്ത് ഉയർന്നു കഴിഞ്ഞിട്ടുണ്ട്.29 ടീമുകൾ യോഗ്യത നേടിയതോട് കൂടി വേൾഡ് കപ്പിന്റെ ഏകദേശചിത്രം തെളിഞ്ഞു വന്നിട്ടുണ്ട്.ഇറ്റലി ഒഴികെയുള്ള എല്ലാ പ്രമുഖ ടീമുകളും ഖത്തർ വേൾഡ് കപ്പ് യോഗ്യത നേടിയിട്ടുണ്ട്.
ഏതായാലും ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ആര് നേടും? കണക്കുകൂട്ടലുകളും വിലയിരുത്തലുകളും ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് കിരീടം നിലനിർത്താനാവുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം വേൾഡ് കപ്പിന്റെ പവർ റാങ്കിംഗ് പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) April 1, 2022
29-Saudi Arabia
28-Qatar
27-Iran
26-Ecuador
25-Tunisia
24-Japan
23-Ghana
22-Canada
21-Cameroon
20-South Korea
19-Morocco
18-Serbia
17-Mexico
16-United States
15-Uruguay
14-Poland
13-Senegal
12-Switzerland
11-Croatia
ആദ്യ പത്ത് സ്ഥാനക്കാരെ നമുക്കൊന്ന് പരിശോധിക്കാം.
10-നെതർലാന്റ്സ്
കഴിഞ്ഞ വേൾഡ് കപ്പിന് യോഗ്യത നേടാൻ നെതർലാന്റ്സിന് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഒരു പിടി സൂപ്പർതാരങ്ങളുമായാണ് നെതർലാന്റ്സ് വരുന്നത്.
9-പോർച്ചുഗൽ
പ്ലേ ഓഫിലൂടെയാണ് പോർച്ചുഗൽ വേൾഡ് കപ്പ് യോഗ്യത നേടിയെങ്കിലും അവർക്കും കിരീടസാധ്യതയുണ്ട്. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ബ്രൂണോ ഫെർണാണ്ടസ്,ഡിയോഗോ ജോട്ട,ജോവോ ഫെലിക്സ് എന്നിവർ പോർച്ചുഗല്ലിന് മുതൽക്കൂട്ടാണ്.
8-ഡെന്മാർക്ക്
ഈയൊരു വേൾഡ് കപ്പിൽ ഒരു കുതിപ്പ് നടത്താൻ ഏവരും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് ഡെന്മാർക്ക്. ഒരുപിടി പരിചയസമ്പന്നരായ താരങ്ങൾ അവർക്കുണ്ട്.
7-ബെൽജിയം
ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിനും ഇത്തവണ കിരീട സാധ്യതകളുണ്ട്.ലുക്കാക്കു,ഹസാർഡ്,ഡി ബ്രൂയിന എന്നിവർ ബെൽജിയത്തിന് ഒരു മുതൽക്കൂട്ടാണ്.
6-അർജന്റീന
ഒരു വലിയ അപരാജിത കുതിപ്പാണ് നിലവിൽ അർജന്റീന നടത്തുന്നത്.സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം ഒരുപിടി മികച്ച താരങ്ങൾ അണിനിരക്കുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയാണ് ടീമിൽ വെച്ചുപുലർത്തുന്നത്.
5-ജർമ്മനി
നിലവിൽ ഹാൻസി ഫ്ലിക്കിന് കീഴിൽ ശരിയായ പാതയിലാണ് ജർമനി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.വളരെ മികവുറ്റ താരങ്ങൾ ജർമ്മനിക്കുണ്ട്.
4-സ്പെയിൻ
ലൂയിസ് എൻറിക്വക്ക് കീഴിൽ മികച്ച പ്രകടനമാണ് സ്പെയിൻ ഇപ്പോൾ നടത്തുന്നത്. യുവ സൂപ്പർതാരങ്ങളിലാണ് അവരുടെ പ്രതീക്ഷകൾ.
3-ബ്രസീൽ
മികച്ച പ്രകടനമാണ് സമീപകാലത്ത് ബ്രസീൽ കാഴ്ചവെക്കുന്നത്. പരിചയസമ്പന്നരായ താരങ്ങളോടൊപ്പം ഒരുപിടി യുവ സൂപ്പർതാരങ്ങളും ബ്രസീലിനുണ്ട്.
2-ഇംഗ്ലണ്ട്
നിലവിലെ യൂറോകപ്പ് ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ട്.ടീമിന്റെ സ്‌ക്വാഡ് ഡെപ്ത്ത് ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്.
1-ഫ്രാൻസ്
നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് തന്നെ വേൾഡ് കപ്പ് കിരീടം നിലനിർത്തുമെന്നാണ് ഇവരുടെ പ്രവചനം.എംബപ്പെ,ബെൻസിമ തുടങ്ങിയ വമ്പൻ താരങ്ങൾ ഫ്രാൻസിനുണ്ട്.
ഇതാണ് ഗോളിന്റെ പവർ റാങ്കിങ്.ഇതിലുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് പങ്കുവെക്കാം.