ഖത്തർ വേൾഡ് കപ്പ് കിരീടസാധ്യത ആർക്ക്? പവർ റാങ്കിങ് ഇതാ!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഫുട്ബോൾ ലോകം വേൾഡ് കപ്പിന്റെ ആവേശത്തിലേക്ക് കാലെടുത്തു വെച്ച് തുടങ്ങിയിട്ടുണ്ട്. വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകൾ എല്ലാം തന്നെ നേരത്തെ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.

ഇത്തവണത്തെ വേൾഡ് കപ്പ് കിരീടത്തിൽ ആര് മുത്തമിടുമെന്നുള്ളതാണ് ഓരോ ഫുട്ബോൾ ആരാധകനും അറിയേണ്ടത്. ഇതിന്റെ സാധ്യതകളെ ഇപ്പോൾ തന്നെ കൂട്ടിയും കിഴിച്ചും തുടങ്ങിയിട്ടുണ്ട്. പല പ്രമുഖ ഫുട്ബോൾ മാധ്യമങ്ങളും തങ്ങളുടെ വേൾഡ് കപ്പ് പവർ റാങ്കിങ്ങുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമുഖ മാധ്യമമായ ദി ഗാർഡിയനും തങ്ങളുടെ പവർ റാങ്കിംഗ് പുറത്തു വിട്ടിട്ടുണ്ട്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ വിലയിരുത്തിയതിനു ശേഷമാണ് ഇവർ പവർ റാങ്കിംഗ് പുറത്തുവിട്ടിട്ടുള്ളത്.

ഗാർഡിയൻ ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനക്കാണ്. മെസ്സിയും സംഘവും സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവർക്ക് പവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചിട്ടുള്ളത്.

രണ്ടാം സ്ഥാനത്ത് വരുന്നത് മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലാണ്. ബ്രസീലും മികച്ച പ്രകടനം തന്നെയാണ് ഈ വർഷങ്ങളിൽ കാഴ്ചവെക്കുന്നത്. മൂന്നാം സ്ഥാനത്താണ് സ്പെയിൻ വരുന്നത്. നാലാം സ്ഥാനത്ത് നെതർലാൻഡ്‌സും അഞ്ചാം സ്ഥാനത്ത് ജർമ്മനിയും ആറാം സ്ഥാനത്ത് ഫ്രാൻസുമാണ് ഇടം നേടിയിട്ടുള്ളത്. നമുക്ക് ഗാർഡിയന്റെ പവർ റാങ്കിംഗ് ഒന്ന് പരിശോധിക്കാം.

1- അർജന്റീന
2- ബ്രസീൽ
3- സ്പെയിൻ
4- നെതർലാൻഡ്
5- ജർമ്മനി
6- ഫ്രാൻസ്
7- ഡെന്മാർക്ക്
8- ബെൽജിയം
9- പോർച്ചുഗൽ
10- ഇംഗ്ലണ്ട്
11- സെനഗൽ
12- ഉറുഗ്വ
13- ക്രൊയേഷ്യ
14- സ്വിറ്റ്സർലാൻഡ്
15- സെർബിയ
16- കാനഡ
17- വെയിൽസ്
18- പോളണ്ട്
19- മെക്സിക്കോ
20- അമേരിക്ക
21- മൊറോക്കോ
22- കാമറൂൺ
23- ഇറാൻ
24- ടുണീഷ്യ
25- ജപ്പാൻ
26-ഇക്വഡോർ
27- ഘാന
28- സൗത്ത് കൊറിയ
29- കോസ്റ്റാറിക്ക
30- ഖത്തർ
31- ഓസ്ട്രേലിയ
32- സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *