ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത ആർക്ക്? പവർ റാങ്കിങ് ഇതാ!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകമെമ്പാടുമുള്ളത്. ഇപ്പോൾതന്നെ ആരാധകർ ടീമുകളുടെ സാധ്യതകൾ കൂട്ടിയും കിഴിച്ചും നാളുകളെണ്ണി കാത്തിരിപ്പാണ്.ഫ്രാൻസ്,ബ്രസീൽ,അർജന്റീന എന്നിവർക്കൊക്കെയാണ് പലരും കിരീട സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

ഏതായാലും പ്രമുഖ ഡാറ്റാ അനലൈസറായ The Analyst ഇപ്പോൾ വേൾഡ് കപ്പിന്റെ ഒരു പവർ റാങ്കിംഗ് പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടാൻ ഇവർ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ഫ്രാൻസിനാണ്. ഫ്രാൻസ് കിരീടം നിലനിർത്തുമെന്നാണ് ഇവരുടെ പ്രെഡിക്ഷൻ.17.93% കിരീട സാധ്യതയാണ് ഇവർ ഫ്രാൻസിന് കൽപ്പിക്കുന്നത്.

അതേസമയം രണ്ടാം സ്ഥാനത്ത് ബ്രസീൽ വരുന്നു.15.73% സാധ്യതയാണ് ബ്രസീലിന് ഉള്ളത്. മൂന്നാം സ്ഥാനം സ്പെയിനാണ് നേടിയിട്ടുള്ളത്. അതേസമയം ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന ഒരല്പം പുറകിലാണ്.എട്ടാം സ്ഥാനമാണ് അർജന്റീനക്ക് ഉള്ളത്.6.45% സാധ്യത അർജന്റീനക്ക് കൽപ്പിക്കപ്പെടുന്നു. ഏതായാലും അവരുടെ പവർ റാങ്കിംഗ് താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *