ഖത്തർ വേൾഡ് കപ്പ് ആര് നേടും? ബെറ്റിങ് ഓഡിന്റെ സാധ്യതകൾ ഇങ്ങനെ!

ഈ വർഷത്തെ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ടീമുകൾ ഓരോന്നായി തങ്ങളുടെ സ്‌ക്വാഡുകൾ പ്രഖ്യാപിച്ചു തുടങ്ങി.ആരായിരിക്കും ഇത്തവണ കിരീടം നേടുക എന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

പ്രമുഖ ബെറ്റിങ് കമ്പനിയായ സ്കൈ ബെറ്റ് ഇപ്പോൾ തങ്ങളുടെ ബെറ്റിങ് ഓഡ് പുറത്തു വിട്ടിട്ടുണ്ട്. ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിനാണ് ഇത്തവണ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത എന്നാണ് ഇവർ പറഞ്ഞുവെക്കുന്നത്. 4 എന്ന തുകയാണ് സ്കൈ ബെറ്റ് ബ്രസീലിന് ഓഫർ ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് വരുന്നത് അർജന്റീനയും ഫ്രാൻസും ആണ്.6 എന്ന തുകയാണ് ഓഫർ ചെയ്യപ്പെടുന്നത്. അതായത് ബ്രസീൽ,അർജന്റീന, ഫ്രാൻസ് എന്നിവർക്കാണ് ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. ഏതായാലും ഇവരുടെ ബെറ്റിങ് ഓഡ് നമുക്കൊന്ന് പരിശോധിക്കാം.

1) Brazil 4
2) Argentina and France 6
4) England 7

5-Spain 7.5

6) Germany 10

7) Netherlands 12

8) Belgium and Portugal 14

10) Denmark 28

11) Uruguay 40

12) Croatia 50

13) Senegal 66

14) Serbia and Switzerland 80

16) Ecuador, Mexico, Poland and the United States 100

20) Wales 150

21) South Korea 200

22) Cameroon, Ghana, Iran, Japan and Morocco 250

27) Australia, Canada, Qatar, Tunisia 500

31) Costa Rica and Saudi Arabia 750

ഇതാണിപ്പോൾ സ്കൈബെറ്റിന്റെ സാധ്യതകൾ.ഏതായാലും അർജന്റീന, ബ്രസീൽ എന്നിവരുടെ ഫലങ്ങളിലേക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ആരാധകർ ഉറ്റുനോക്കുന്നത്. ഏതായാലും ഇത്തവണ കിരീടം ഉയർത്തും എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *