ഖത്തർ വേൾഡ് കപ്പ് : അർജന്റീനയും സ്പെയിനും താമസിക്കുക ഒരേ സ്ഥലത്ത്!

വരുന്ന ഖത്തർ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നവംബർ മാസത്തിലാണ് ഈ വർഷത്തെ വേൾഡ് കപ്പിന് കിക്കോഫ് മുഴങ്ങുക. യോഗ്യത നേടിയ എല്ലാ ടീമുകളും വേൾഡ് കപ്പിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഈ വേൾഡ് കപ്പിൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് ടീമുകളാണ് അർജന്റീനയും സ്പെയിനും. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് തങ്ങളുടെ ടീം ഖത്തർ യൂണിവേഴ്സിറ്റിയിലാണ് വേൾഡ് കപ്പിന് വേണ്ടി താമസിക്കുക എന്നുള്ളത് കഴിഞ്ഞ ദിവസം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നു. ഇത് യൂണിവേഴ്സിറ്റിയിൽ തന്നെയാണ് അർജന്റീനയുടെ ദേശീയ ടീമും താമസിക്കുന്നത് എന്നാണ് TYC കണ്ടെത്തിയിട്ടുള്ളത്.

ദോഹയിലെ അൽ ദാഫ്ന ജില്ലയിലാണ് ഈ ഖത്തർ യൂണിവേഴ്സിറ്റി നിലകൊള്ളുന്നത്. തലസ്ഥാനത്തെ എയർപോർട്ടിലേക്ക് ഇവിടെ നിന്നും 28 കിലോമീറ്റർ ദൂരമാണുള്ളത്. പക്ഷേ ഈ യൂണിവേഴ്സിറ്റിയിൽ അർജന്റീനക്കും സ്പെയിനിനും വ്യത്യസ്തമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതായത് ഇരു ടീമും തമ്മിൽ യാതൊരുവിധ കോൺടാക്ടുകളും ഈ താമസ സ്ഥലത്ത് വെച്ച് ഉണ്ടാവില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

പരിശീലന മൈതാനവും ഭക്ഷണ സ്ഥലവും താമസിക്കാനുള്ള റൂമുകളും ജിമ്മുകളുമൊക്കെ വെവ്വേറെയായിരിക്കും. അതുകൊണ്ടുതന്നെ കോമണായി കൊണ്ട് ഇരു ടീമിനലെയും താരങ്ങൾ തമ്മിൽ കോൺടാക്റ്റുകൾ ഒന്നുമുണ്ടാവില്ല.

ഗ്രൂപ്പ് സിയിലാണ് അർജന്റീന ഇടം നേടിയിട്ടുള്ളത്.മെക്സിക്കോ,പോളണ്ട്, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ. അതേസമയം ഗ്രൂപ്പ് ഇയിലാണ് സ്പെയിൻ ഇടം നേടിയിട്ടുള്ളത്. ജർമ്മനി,കോസ്റ്റാറിക്ക,ജപ്പാൻ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *