ഖത്തർ വേൾഡ് കപ്പ് അവസാന വേൾഡ് കപ്പായിരിക്കുമെന്ന് നെയ്മർ, ആരാധകർക്ക്‌ ഞെട്ടൽ!

ഫുട്ബോൾ ലോകത്തിന് തന്നെ ഞെട്ടലേൽപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ. ഈ വരുന്ന 2022-ലെ ഖത്തർ വേൾഡ് കപ്പ്‌ തന്റെ അവസാന വേൾഡ് കപ്പായിരിക്കുമെന്നാണ് നെയ്മർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. പ്രമുഖ മാധ്യമമായ DAZN ന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം തുറന്ന് പറഞ്ഞത്. കൂടുതൽ കാലം ഫുട്ബോളുമായി മുന്നോട്ട് പോവാനുള്ള മാനസിക കരുത്ത് തനിക്കുണ്ടാവില്ല എന്നാണ് ഇതിന് കാരണമായി നെയ്മർ അറിയിച്ചിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഖത്തർ വേൾഡ് കപ്പ്‌ എന്റെ അവസാന വേൾഡ് കപ്പായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.കാരണം കൂടുതൽ കാലം ഫുട്ബോളുമായി മുന്നോട്ട് പോവാനുള്ള മാനസിക കരുത്ത് ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല.അത് കൊണ്ട് തന്നെ എന്റെ രാജ്യത്തിന് ഇത്‌ നേടികൊടുക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിക്കും.കാരണം എന്റെ കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് വേൾഡ് കപ്പ്‌.അതിന് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” നെയ്മർ പറഞ്ഞു.

നിലവിൽ 29 വയസ്സാണ് നെയ്മർക്ക്‌.2014,2018 വേൾഡ് കപ്പുകളിൽ ബ്രസീലിന്റെ നിർണായക സാന്നിധ്യമായിരുന്നു നെയ്മർ. എന്നാൽ, സെമി, ക്വാർട്ടർ എന്നിവയിൽ ബ്രസീൽ ഇതിൽ നിന്നും പുറത്താവുകയായിരുന്നു. പരിക്കുകളാണ് താരത്തിന്റെ മാനസിക കരുത്തിനെ ഇത്രയേറെ ബാധിച്ചത് എന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *