ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും വിലപിടിപ്പുള്ള ടീമുകൾ ഏതൊക്കെയാണ്?
ഖത്തർ വേൾഡ് കപ്പ് തൊട്ടടുത്തെത്തി നിൽക്കെ വിലയിരുത്തലുകളും വിശകലനങ്ങളും സജീവമായി മുന്നോട്ടു പോവുകയാണ്. ആരായിരിക്കും ഇത്തവണ വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളതാണ് ആരാധകർ വിട്ടുനിൽക്കുന്നത്. ഏതായാലും ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ടീമുകളുടെ ലിസ്റ്റ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഇംഗ്ലണ്ട് ടീമാണ്.1499 മില്യൺ യുറോയാണ് ഇംഗ്ലണ്ട് ടീമിന്റെ ആകെ മൂല്യം.202 മില്യൺ യുറോ മൂല്യമുള്ള ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ട് ദേശീയ ടീമിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള താരം.
രണ്ടാം സ്ഥാനത്ത് വരുന്നത് ബ്രസീലാണ്.1455 മില്യൺ യുറോയാണ് ബ്രസീൽ ടീമിന്റെ മൂല്യം. ബ്രസീലിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള താരം വിനീഷ്യസ് ജൂനിയറാണ്.201 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം.
It's getting serious now 🇦🇷😤🇫🇷 pic.twitter.com/OuotZTjhP0
— FIFA World Cup (@FIFAWorldCup) November 17, 2022
മൂന്നാം സ്ഥാനത്ത് വരുന്നത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസാണ്.1337 മില്യൺ യുറോയാണ് ഫ്രാൻസിന്റെ മൂല്യം. സൂപ്പർ താരം കിലിയൻ എംബപ്പേയാണ് ഫ്രഞ്ച് ടീമിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള താരം.180 മില്യൺ യുറോയാണ് താരത്തിന്റെ വാല്യൂ.
അതേസമയം സ്പെയിൻ,പോർച്ചുഗൽ, ജർമ്മനി, നെതർലാൻസ് എന്നിവരാണ് നാലു മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ളത്.എട്ടാം സ്ഥാനത്താണ് അർജന്റീന വരുന്നത്.748 മില്യൺ യുറോയാണ് അർജന്റീനയുടെ നിലവിലെ മൂല്യം.99 മില്യൺ യുറോ മൂല്യമുള്ള ലൗറ്ററോ മാർട്ടിനസാണ് അർജന്റീനയുടെ ദേശീയ ടീമിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള താരം.