ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും ‘ ചെറിയ ‘ ടീമുകളിലൊന്ന് അർജന്റീന!
ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയുടെ ടീം ഉള്ളത്. ഇന്നത്തെ സൗഹൃദ മത്സരത്തിന് ശേഷമാണ് മെസ്സിയും സംഘവും ഖത്തറിലേക്ക് പറക്കുക. ആദ്യ വേൾഡ് കപ്പ് മത്സരത്തിൽ സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ.
ഏതായാലും വേൾഡ് കപ്പിലെ ടീമുകളുമായി ബന്ധപ്പെട്ട ഒരു കണക്ക് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് വേൾഡ് കപ്പിലെ ഓരോ ടീമുകളുടെയും ശരാശരി ഉയരത്തിന്റെ കണക്കുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. വേൾഡ് കപ്പിൽ ഏറ്റവും ഉയരം കുറഞ്ഞ താരങ്ങൾ ഉള്ള അഞ്ചാമത്തെ ടീമാണ് അർജന്റീന. അതായത് ഉയരത്തിന്റെ കാര്യത്തിൽ ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും ചെറിയ ടീമുകളിൽ ഒന്നാണ് അർജന്റീന.
Argentina, entre los equipos más bajos del Mundial
— TyC Sports (@TyCSports) November 15, 2022
El combinado nacional aparece como el quinto equipo con menor promedio de altura para la Copa del Mundo. ¿Desventaja para los de Scaloni?https://t.co/65ClKmw3xK
വേൾഡ് കപ്പിലെ അർജന്റൈൻ താരങ്ങളുടെ ശരാശരി ഉയരം എന്നുള്ളത് 179.81 സെന്റീമീറ്റർ ആണ്. അതേസമയം വേൾഡ് കപ്പിൽ ഏറ്റവും ഉയരം കുറഞ്ഞ ടീം കാമറൂണാണ്.174.5 സെന്റീമീറ്റർ ആണ് ഇവരുടെ താരങ്ങളുടെ ശരാശരി ഉയരം.അതേസമയം അർജന്റീനയുടെ ഗ്രൂപ്പിലെ എതിരാളികളായ മെക്സിക്കോ, സൗദി അറേബ്യ എന്നിവരുടെയൊക്കെ ശരാശരി ഉയരം കുറവ് തന്നെയാണ്.
അതേസമയം പോളണ്ടിന്റെ ഉയരം ഒരല്പം ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഉയരമുള്ള താരങ്ങളുള്ള ഒമ്പതാമത്തെ ടീം പോളണ്ടാണ്.184.04 സെന്റീമീറ്റർ ആണ് ഇവരുടെ ശരാശരി ഉയരം. ഏതായാലും ഖത്തർ വേൾഡ് കപ്പിൽ ഉയരം കുറഞ്ഞ താരങ്ങൾ ഉള്ള 10 ടീമുകളുടെ ലിസ്റ്റ് താഴെ നൽകുന്നു.