ഖത്തർ വേൾഡ് കപ്പിനെതിരെ വിമർശനമുയർത്തി ബ്രൂണോ ഫെർണാണ്ടസ്!

ഖത്തർ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഇന്നലത്തോടുകൂടി ക്ലബ്ബ് മത്സരങ്ങൾ പൂർത്തിയായിരുന്നു.ദേശീയ ടീമുകൾ ഇപ്പോൾതന്നെ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്നലത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിനു ശേഷം വേൾഡ് കപ്പിനെ കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരമായ ബ്രൂണോ ഫെർണാണ്ടസിനോട് ചോദിക്കപ്പെട്ടിരുന്നു. തീർത്തും വിചിത്രമായ ഒരു വേൾഡ് കപ്പ് ആണ് ഇതെന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. മാത്രമല്ല വേൾഡ് കപ്പിന്റെ ഈ സമയത്ത് കുറിച്ചും അതുപോലെതന്നെ ഖത്തറിൽ നിർമാണത്തിനിടെ ജീവൻ നഷ്ടമായ തൊഴിലാളികളെ കുറിച്ചുള്ള കാര്യങ്ങളിൽ ബ്രൂണോ ഫെർണാണ്ടസ് ഖത്തറിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അടുത്ത ആഴ്ചയാണ് വേൾഡ് കപ്പ് തുടങ്ങാൻ പോകുന്നത് എന്നുള്ളത് തീർത്തും വിചിത്രമായ ഒരു കാര്യമാണ്. വേൾഡ് കപ്പ് കളിക്കാൻ ആഗ്രഹിക്കുന്ന ഒരു സമയം ഇതല്ല. താരങ്ങളെ സംബന്ധിച്ചിടത്തോളവും ആരാധകരെ സംബന്ധിച്ചിടത്തോളവും ഇതല്ല അനുയോജ്യമായ സമയം.കുട്ടികൾ സ്കൂളിലായിരിക്കും,ആളുകൾ ജോലിയിൽ ആയിരിക്കും,അവർക്ക് മത്സരങ്ങൾ കാണാൻ പറ്റിയ ഒരു സമയമല്ല ഇത്. മാത്രമല്ല സ്റ്റേഡിയം നിർമ്മിക്കുന്നതിനിടെ ഒരുപാട് ആളുകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആ കാര്യത്തിൽ ഞങ്ങൾ ആരും തന്നെ ഹാപ്പിയല്ല.എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വേൾഡ് കപ്പ് ആണ് ഞങ്ങൾക്ക് വേണ്ടത്.ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ല. വേൾഡ് കപ്പ് എന്നുള്ളത് എല്ലാത്തിനെക്കാളും മുകളിലാണ്.ഏറ്റവും നല്ല രൂപത്തിലാണ് വേൾഡ് കപ്പ് നടത്തേണ്ടത് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

മുമ്പ് ഖത്തറിനെതിരെ പലരും വിമർശനങ്ങൾ ഉയർത്തിയിരുന്നു.എന്നാൽ ആളുകൾക്ക് ജീവൻ നഷ്ടമായ കണക്കുകളെ പൂർണ്ണമായും ഖത്തർ അതോറിറ്റി തള്ളിക്കളയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *