ഖത്തർ വേൾഡ് കപ്പിനുള്ള ജേഴ്സി നമ്പർ വെളിപ്പെടുത്തി അർജന്റീന ഡിഫൻഡർ!
ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ അർജന്റീന ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വേൾഡ് കപ്പിന് മുന്നേ നടക്കുന്ന സൗഹൃദമത്സരത്തിൽ UAE യെയാണ് അർജന്റീന നേരിടുക. ഈ മത്സരത്തിനു വേണ്ടി സ്കലോണിയും സംഘവും ഇപ്പോൾ അബുദാബിയിൽ എത്തിയിട്ടുണ്ട്.
അതേസമയം ഒരു ഫൈനൽ സ്‌ക്വാഡിനെ ഇതുവരെ അർജന്റീന പ്രഖ്യാപിച്ചിട്ടില്ല. താരങ്ങളെയെല്ലാം പരിശീലകൻ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് അർജന്റീനയിലെ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. ഇത് പ്രകാരം ഡിഫൻഡർ ആയ നിക്കോളാസ് ഓട്ടമെന്റിക്ക് സ്ഥാനം ഉറപ്പാണ്.
Nicolás Otamendi reveló el número que usará en el Mundial de Qatar
— TyC Sports (@TyCSports) November 10, 2022
El marcador central de la Selección Argentina utilizará el mismo dorsal que usó en la Copa América de Brasil.https://t.co/Z68QhY20Zo
അതേസമയം വരുന്ന ഖത്തർ വേൾഡ് കപ്പിൽ താൻ ഏത് ജേഴ്സിയാണ് അണിയാൻ പോകുന്നത് എന്നുള്ള കാര്യം ഓട്ടമെന്റി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. കോപ്പ അമേരിക്കയിൽ ധരിച്ച പത്തൊമ്പതാം നമ്പർ ജേഴ്സി തന്നെയാണ് ഓട്ടമെന്റി വേൾഡ് കപ്പിലും അണിയുക. തന്റെ instagram സ്റ്റോറിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
2010 വേൾഡ് കപ്പിൽ ഇദ്ദേഹം 15ആം നമ്പർ ജേഴ്സിയും 2018 വേൾഡ് കപ്പിൽ 17ആം നമ്പർ ജേഴ്സിയുമായിരുന്നു ഓട്ടമെന്റി ധരിച്ചിരുന്നത്. ഏതായാലും അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ഉറപ്പുള്ള താരമാണ് ഓട്ടമെന്റി.റൊമേറോയായിരിക്കും അദ്ദേഹത്തിനോടൊപ്പം ഉണ്ടാവുന്ന മറ്റൊരു ഡിഫൻഡർ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.