ഖത്തറിൽ റൊണാൾഡോക്ക് തകർക്കാൻ കഴിയുന്ന ചില റെക്കോഡുകൾ.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽകൂടി വേൾഡ് കപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ്. തന്റെ അഞ്ചാമത്തെ വേൾഡ് കപ്പാണ് റൊണാൾഡോ ഖത്തറിൽ കളിക്കാനിരിക്കുന്നത്. ഈ ഖത്തർ വേൾഡ് കപ്പിൽ ഒരുപിടി റെക്കോർഡുകൾ ഇപ്പോൾ ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ രാജ്യത്തിന് വേണ്ടി കളിച്ച താരം എന്ന റെക്കോർഡാണ് റൊണാൾഡോയെ കാത്തിരിക്കുന്നത്.191 മത്സരങ്ങളാണ് റൊണാൾഡോ പോർച്ചുഗലിനു വേണ്ടി കളിച്ചിട്ടുള്ളത്. 6 മത്സരങ്ങൾ കളിക്കാൻ സാധിച്ചാൽ ഒന്നാം സ്ഥാനത്തുള്ള കുവൈത്തിന്റെ അൽ മുതാവയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോക്ക് കഴിയും.
5 വ്യത്യസ്ത വേൾഡ് കപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ഏകതാരമായി മാറാൻ റൊണാൾഡോക്ക് സാധിക്കും.കഴിഞ്ഞ നാലു വേൾഡ് കപ്പുകളിലും റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്. നിലവിൽ പെലെ,സീലർ,ക്ലോസെ എന്നിവർക്കൊപ്പമാണ് റൊണാൾഡോ ഉള്ളത്.
🎖️ THREAD – A list of records that Cristiano Ronaldo could break at this World Cup!
— MessivsRonaldo.app (@mvsrapp) November 17, 2022
Some more realistic than others… pic.twitter.com/fnLKmpj1Gy
5 വേൾഡ് കപ്പുകളിൽ കളിച്ചിട്ടുള്ള താരങ്ങളിൽ ഒരാളായി മാറാൻ റൊണാൾഡോക്ക് കഴിയും. കൂടാതെ ലയണൽ മെസ്സിയും ഇത്തവണ ഈ റെക്കോർഡ് സ്വന്തമാക്കും.
വേൾഡ് കപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ പോർച്ചുഗലിന് വേണ്ടി നേടിയ താരം റെക്കോർഡ് റൊണാൾഡോയെ കാത്തിരിക്കുന്നുണ്ട്. 7 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 3 ഗോളുകൾ കൂടി നേടിയാൽ യൂസേബിയോയെ ഈ കാര്യത്തിൽ റൊണാൾഡോ പിന്നിലാക്കും.
വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ക്യാപ്റ്റനായി കളിച്ച താരം എന്ന റെക്കോർഡ് റൊണാൾഡോക്ക് പിടിക്കാൻ സാധിക്കുന്നതാണ്. 11 മത്സരങ്ങളിലാണ് റൊണാൾഡോ ക്യാപ്റ്റൻ ആയിട്ടുള്ളത്. പക്ഷേ 7 മത്സരങ്ങൾ കളിച്ചാൽ മാത്രമേ ഈ റെക്കോർഡ് നേടാൻ കഴിയുകയുള്ളൂ.
വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കാം. പക്ഷേ ഈ വേൾഡ് കപ്പിൽ റൊണാൾഡോ രണ്ട് ഹാട്രിക്കുകൾ നേടേണ്ടി വരും.
ഇതൊക്കെയാണ് റൊണാൾഡോയെ കാത്തിരിക്കുന്ന റെക്കോർഡുകൾ.ചിലത് നേടാൻ എളുപ്പമുള്ളതാണെങ്കിലും ചിലത് സ്വന്തമാക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ളതുമാണ്.