ഖത്തറിലേത് അവസാന വേൾഡ് കപ്പാണോ? നെയ്മർ പറയുന്നു.

ആറാം കിരീടം ലക്ഷ്യമിട്ടുകൊണ്ട് ഇറങ്ങുന്ന ബ്രസീലിന് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ സമ്മാനിക്കുന്നത് സൂപ്പർ താരം നെയ്മർ ജൂനിയർ തന്നെയാണ്. തകർപ്പൻ ഫോമിലാണ് നെയ്മർ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ആകെ 15 ഗോളുകളും 12 അസിസ്റ്റുകളും നെയ്മർ ജൂനിയർ നേടി കഴിഞ്ഞിട്ടുണ്ട്.

മുൻപ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഖത്തറിലേത് തന്റെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും എന്ന് നെയ്മർ ജൂനിയർ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഗ്ലോബോ അദ്ദേഹത്തോട് ചോദിച്ചിരുന്നു.എന്നാൽ ആ കാര്യത്തിൽ കൂടുതൽ വ്യക്തത ഇപ്പോൾ നെയ്മർ നൽകിയിട്ടുണ്ട്.ഇത് പക്ഷേ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കാം,അല്ലാതിരിക്കാം, അതെ മറ്റു പല കാര്യങ്ങളെ അപേക്ഷിച്ചാണ് ഇരിക്കുന്നത് എന്നാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ അവസാനത്തെ വേൾഡ് കപ്പ് എന്ന രൂപേണയാണ് ഞാൻ ഈ വേൾഡ് കപ്പിൽ കളിക്കുക.ഞാൻ എപ്പോഴും എന്റെ പിതാവിനോട് സംസാരിക്കാറുണ്ട്.ഇതേക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യാറുമുണ്ട്.ഞാൻ അടുത്ത വേൾഡ് കപ്പ് കളിക്കും എന്നുള്ള ഉറപ്പ് നിങ്ങൾക്ക് ഇപ്പോൾ നൽകാൻ എനിക്ക് കഴിയില്ല. കാരണം നാളെ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്കറിയില്ലല്ലോ.ഒരുപക്ഷേ ഞാൻ ഒരു വേൾഡ് കപ്പ് കൂടി കളിച്ചേക്കാം, അല്ലെങ്കിൽ കളിക്കാതിരിക്കാം,അതൊക്കെ മറ്റു പല കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.മാത്രമല്ല ഇനി പരിശീലകൻ മാറാൻ പോവുകയാണ്. ഇനി വരുന്ന പരിശീലകനെ എന്നെ പറ്റുമോ എന്നുള്ള കാര്യം എനിക്കറിയില്ലല്ലോ ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

തീർച്ചയായും നെയ്മർ സംബന്ധിച്ചിടത്തോളം 2026 ലെ വേൾഡ് കപ്പും കളിക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയാണ് ആരാധകർ ആഗ്രഹിക്കുന്നതും.പക്ഷേ മാനസികമായ ബുദ്ധിമുട്ടുകൾ തനിക്കുണ്ട് എന്നുള്ളത് നെയ്മർ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *