ക്ലബ് വേൾഡ് കപ്പും നേടി, ബാഴ്‌സക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി ബയേൺ!
ഇന്നലെ നടന്ന ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ വിജയം നേടി ബയേൺ കിരീടം ചൂടി.മെക്സിക്കൻ ക്ലബായ ടൈഗ്രസിനെയാണ് ബയേൺ ഫൈനലിൽ കീഴടക്കിയത്.ബെഞ്ചമിൻ പവാർഡ് നേടിയ ഗോളാണ് ബയേണിനെ വിജയം നേടാൻ സഹായിച്ചത്.ഇതോടെ മറ്റൊരു ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ബയേൺ. സാധ്യമായ ആറ് കിരീടങ്ങളും നേടിക്കൊണ്ടാണ് ഹാൻസി ഫ്ലിക്കിന്റെ ബയേൺ ചരിത്രത്തിലിടം പിടിച്ചത്.യുവേഫ ചാമ്പ്യൻസ് ലീഗ്,യുവേഫ സൂപ്പർ കപ്പ്,ഫിഫ ക്ലബ് വേൾഡ് കപ്പ്,ഡൊമസ്റ്റിക് ലീഗ്,ഡൊമസ്റ്റിക് സൂപ്പർ കപ്പ്, ഡൊമസ്റ്റിക് കപ്പ് എന്നീ സാധ്യമായ ആറ് കിരീടങ്ങളാണ് ബയേൺ സ്വന്തമാക്കിയത്.
Barcelona 2009 🏆
— B/R Football (@brfootball) February 11, 2021
Bayern 2020 🏆
The only two sextuple-winning teams pic.twitter.com/Rt7WrJ92hp
ഇതിന് മുമ്പ് പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സയായിരുന്നു സാധ്യമായ ആറ് കിരീടങ്ങളും നേടിയ ഒരേയൊരു ടീം. ഈ നേട്ടത്തിനൊപ്പമാണ് ഇപ്പോൾ ബയേൺ എത്തിയിരിക്കുന്നത്.2009-ൽ ക്ലബ് വർക്ക് കപ്പ് ഫൈനലിൽ എസ്റ്റുഡിയന്റിസിനെ 2-1 ന് തകർത്തു കൊണ്ടായിരുന്നു ബാഴ്‌സ ആറ് കിരീടങ്ങൾ നേടിയിരുന്നതു.ഏതായാലും ഫുട്ബോൾ ലോകത്തെ അപൂർവമായ ഒരു ബഹുമതിയാണ് ഇപ്പോൾ ബയേൺ കരസ്ഥമാക്കിയിരിക്കുന്നത്.
THEY'VE DONE IT!
— ESPN FC (@ESPNFC) February 11, 2021
Bayern Munich become just the second team after Guardiola’s Barcelona to hold all six titles at the same time 👏
✅ FIFA Club World Cup
✅ UEFA Super Cup
✅ Champions League
✅ Domestic League
✅ Domestic Cup
✅ Domestic Super Cup pic.twitter.com/0Vn3U6o0y1