ക്ലബ് ഗോളുകൾ,ക്രിസ്റ്റ്യാനോയെ പിടിക്കാൻ മെസ്സി,ഒമ്പത് ഗോളുകൾക്ക് മാത്രം പിറകിൽ!

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇപ്പോഴും തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ കിരീടം നേടിയ റൊണാൾഡോ 6 ഗോളുകളാണ് അടിച്ചു കൂട്ടിയിട്ടുള്ളത്. ഗോൾഡൻ ബൂട്ട് പുരസ്കാരം അദ്ദേഹമായിരുന്നു നേടിയിരുന്നത്.ലയണൽ മെസ്സിയാകട്ടെ ഇന്റർ മിയാമിയിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. 5 മത്സരങ്ങൾ മാത്രം കളിച്ച മെസ്സി അവിടെ 8 ഗോളുകൾ നേടിക്കഴിഞ്ഞു.

ഏതായാലും ക്ലബ്ബ് ഗോളുകളുടെ കാര്യത്തിൽ ഇപ്പോഴും റൊണാൾഡോ മെസ്സിയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയാണ്.721 ഗോളുകളാണ് റൊണാൾഡോ ക്ലബ്ബ് ഫുട്ബോളിൽ നേടിയിട്ടുള്ളത്. അതേസമയം ലയണൽ മെസ്സി അദ്ദേഹത്തിന്റെ തൊട്ടു പിറകിൽ തന്നെയുണ്ട്.712 ഗോളുകളാണ് ലയണൽ മെസ്സി ക്ലബ്ബ് കരിയറിൽ നേടിയിട്ടുള്ളത്.

പക്ഷേ ഇവിടെ എടുത്തു പറയേണ്ട കാര്യം ലയണൽ മെസ്സി റൊണാൾഡോയെക്കാൾ 116 മത്സരങ്ങൾ കുറിച്ചാണ് കളിച്ചിട്ടുള്ളത്. 9 ഗോളുകൾ കൂടി മെസ്സി നേടിക്കഴിഞ്ഞാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം എത്താൻ സാധിക്കും. ഏതായാലും രണ്ടുപേരും ഗോളടിച്ചു കൂട്ടുന്ന തിരക്കിലാണ്. അതുകൊണ്ട് ഈ പോരാട്ടം ഓരോ ദിവസം കൂടുന്തോറും മുറുകി കൊണ്ടിരിക്കുകയാണ്.

ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോയാണ് മൂന്നാം സ്ഥാനത്ത് വരുന്നത്. 691 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 688 ഗോളുകൾ നേടിയിട്ടുള്ള ജോസഫ് ബീക്കൻ, 679 ഗോളുകൾ നേടിയിട്ടുള്ള പെലെ, 645 ഗോളുകൾ നേടിയിട്ടുള്ള പുഷ്ക്കാസ് എന്നിവരാണ് തൊട്ടു താഴെയുള്ള സ്ഥാനങ്ങളിൽ വരുന്നത്. ഏതായാലും ആക്ടീവ് ഫുട്ബോളർമാർ മെസ്സിയും റൊണാൾഡോയും മാത്രമാണ്. അന്തിമ വിജയം ആർക്കായിരിക്കും എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *