ക്ലബ്ബിൽ തുടരാൻ റെഡി,
അർജെന്റെൻ സൂപ്പർ താരം തീരുമാനം എടുത്തുകഴിഞ്ഞു!

മികച്ച പ്രകടനമാണ് സമീപകാലത്ത് എയ്ഞ്ചൽ ഡി മരിയ തന്റെ ക്ലബ്ബായ യുവന്റസിന് വേണ്ടി പുറത്തെടുക്കുന്നത്.നാന്റസിനെതിരെയുള്ള യൂറോപ്പ ലീഗ് മത്സരത്തിൽ ഒരു തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കാൻ ഡി മരിയക്ക് കഴിഞ്ഞിരുന്നു. ആ മത്സരത്തിൽ താരം നേടിയ ആദ്യ ഗോളൊക്കെ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല അതിനുശേഷം നടന്ന മത്സരത്തിൽ ഒരു അസിസ്റ്റ് അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഫ്രീ ഏജന്റായി കൊണ്ട് ഡി മരിയ ഇറ്റാലിയൻ ക്ലബ്ബിൽ എത്തിയിരുന്നത്.പിഎസ്ജിയായിരുന്നു താരത്തെ ഫ്രീ ഏജന്റ് ആക്കിയത്. ഒരു വർഷത്തെ കരാറിലായിരുന്നു ഈ അർജന്റീന താരവും യുവന്റസും തമ്മിൽ ഒപ്പുവച്ചിരുന്നത്.കരാർ അവസാനിക്കാൻ പോവുകയാണ്.ഇതുവരെ കോൺട്രാക്ട് പുതുക്കാൻ കഴിഞ്ഞിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട് പുറത്ത് വിട്ടിട്ടുണ്ട്. അതായത് യുവന്റസിൽ തന്നെ തുടരാൻ ഡി മരിയ തീരുമാനിച്ചിട്ടുണ്ട്.യുവന്റസിനും അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ താല്പര്യമുണ്ട്. ഒരു വർഷത്തേക്ക് കൂടിയായിരിക്കും ഡി മരിയ കരാർ പുതുക്കുക. അതിനുശേഷം 2024 കോപ്പ അമേരിക്കയിൽ അദ്ദേഹം അർജന്റീനയുടെ ദേശീയ ടീമിനൊപ്പം ഉണ്ടാവും.

പിന്നീട് ഡി മരിയ യൂറോപ്പിൽ തന്നെ തുടരുമോ എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. തന്റെ മുൻകാല അർജന്റൈൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് മടങ്ങിപ്പോവാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം നേരത്തെ തന്നെ ഡി മരിയ വ്യക്തമാക്കിയിരുന്നു. ഏതായാലും അടുത്ത സീസണിൽ അദ്ദേഹം യുവന്റസിന്റെ ജേഴ്സിയിൽ തന്നെയുണ്ടാവും.ഈ ഇറ്റാലിയൻ ലീഗിൽ ആകെ 4 ഗോളുകളും 4 അസിസ്റ്റുകളും ആണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *