ക്രിസ്റ്റ്യാനോ vs എംബാപ്പെ, നേഷൻസ് ലീഗിലിന്ന് തീപ്പാറും പോരാട്ടങ്ങൾ !
യുവേഫ നേഷൻസ് ലീഗിൽ ഇന്ന് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് തീപ്പാറും പോരാട്ടങ്ങളാണ്. യൂറോപ്പിലെ വമ്പൻ ടീമുകളായ പോർച്ചുഗല്ലും ഫ്രാൻസും തമ്മിൽ ഒരിക്കൽ കൂടി മാറ്റുരക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-നാണ് മത്സരം അരങ്ങേറുക. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ ഒരിക്കൽ കൂടി മുഖാമുഖം വരുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ പ്രധാനആകർഷണം. കഴിഞ്ഞ മാസം ഇരുടീമുകളും തമ്മിൽ കൊമ്പുകോർത്തിരുന്നുവെങ്കിലും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ ഇപ്രാവശ്യം ജയം കൊയ്യാനുറച്ചാണ് ഇരുടീമുകളും കളത്തിലേക്കിറങ്ങുന്നത്.കഴിഞ്ഞ സൗഹൃദമത്സരത്തിൽ അണ്ടോറക്കെതിരെ ഏഴ് ഗോളിന്റെ വിജയം നേടിക്കൊണ്ടാണ് പോർച്ചുഗല്ലിന്റെ വരവ്. അതേസമയം ഫിൻലാന്റിനോട് രണ്ട് ഗോളിന്റെ അട്ടിമറി തോൽവിയേറ്റുവാങ്ങിക്കൊണ്ടാണ് ഫ്രാൻസിന്റെ വരവ്.
It's #UEFANationsLeague night with the stand-out game being Portugal versus France 😍
— Goal India (@Goal_India) November 14, 2020
TV Guide: https://t.co/gbMf9DSXhf #FootballOnTV pic.twitter.com/Eqfbw8cYkB
നേഷൻസ് ലീഗിൽ മറ്റു വമ്പൻ ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ജർമ്മനി ഇന്ന് ഉക്രൈനെ നേരിടുന്നത്. ഇന്ത്യൻ സമയം 1:15-നാണ് മത്സരം നടക്കുന്നത്. കൂടാതെ സ്പെയിനും ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്. സ്വിറ്റ്സർലാന്റാണ് സ്പെയിനിന്റെ എതിരാളികൾ. ഗ്രൂപ്പിൽ സ്പെയിനാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഏഴ് പോയിന്റാണ് സ്പെയിനിന്റെ സമ്പാദ്യം. ആറു പോയിന്റുള്ള ജർമ്മനി രണ്ടാം സ്ഥാനത്തുമുണ്ട്. മറ്റൊരു മത്സരത്തിലിന്ന് ക്രോയേഷ്യ സ്വീഡനെ നേരിടും. ആകെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പരാജയമറിഞ്ഞു കൊണ്ടാണ് ക്രോയേഷ്യയുടെ വരവ്. മത്സരങ്ങൾ എല്ലാം തന്നെ ഇന്ത്യൻ സമയം 1:15-നാണ് നടക്കുന്നത്.
Entraînement veille de match 🇵🇹🇫🇷! 👊 #FiersdetreBleus #PORFRA pic.twitter.com/lm32dhi2QZ
— Equipe de France ⭐⭐ (@equipedefrance) November 13, 2020