ക്രിസ്റ്റ്യാനോ സൗദിയിൽ കളിക്കുന്നത് ഞങ്ങൾക്ക് ഗുണകരം :പോർച്ചുഗൽ പരിശീലകൻ.

ഇന്ന് നടക്കുന്ന യൂറോ യോഗ്യത മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ബോസ്നിയയാണ് ഇന്നത്തെ മത്സരത്തിൽ പറങ്കിപ്പടയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15 നാണ് ഈയൊരു മത്സരം നടക്കുക.സ്വന്തം മൈതാനത്ത് വെച്ച് തന്നെയാണ് പോർച്ചുഗൽ ഈ മത്സരം കളിക്കുക.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റൊണാൾഡോയെ കുറിച്ച് ഇപ്പോൾ പരിശീലകനായ റോബെർട്ടോ മാർട്ടിനസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ യൂറോപ്പിന് പുറത്ത് കളിക്കുന്നത് ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം ഗുണകരമാകുന്ന,സഹായകരമാകുന്ന ഒരു കാര്യമാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യൂറോപ്പിന് പുറത്ത് കളിക്കുക എന്നുള്ളത് പല സമയങ്ങളിലും ദേശീയ ടീമിൽ സഹായകരമാകുന്ന ഒരു കാര്യമാണ്. വ്യക്തിഗതമായ ക്വാളിറ്റി, പരിചയസമ്പത്ത്,ആത്മാർത്ഥത,ഈ മൂന്നു കാര്യങ്ങളാണ് ഞാൻ പ്രധാനമായും പരിഗണിക്കാറുള്ളത്. ഇത് മൂന്നും റൊണാൾഡോക്ക് ഉണ്ട്.അദ്ദേഹത്തിന് ഡ്രസ്സിംഗ് റൂമിനെ സഹായിക്കാൻ കഴിയും.വളരെയധികം പരിചയസമ്പത്തും ഉണ്ട്. തീർച്ചയായും റൊണാൾഡോയും പെപേയുടെ അവരുടെ എക്സ്പീരിയൻസിലൂടെ മറ്റുള്ള യുവ താരങ്ങളെ സഹായിക്കും “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അവസാനമായി രാജ്യത്തിനുവേണ്ടി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.ആ മികവ് ഇവിടെയും ആവർത്തിക്കപ്പെടും എന്നാണ് ആരാധക പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *