ക്രിസ്റ്റ്യാനോ സ്റ്റാർട്ട് ചെയ്യുമോ? പോർച്ചുഗല്ലിന്റെ സാധ്യത ഇലവൻ ഇതാ!
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി പോർച്ചുഗൽ ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഘാനയാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക. വിജയിച്ചു കൊണ്ട് തുടങ്ങുക എന്നുള്ളത് തന്നെയാണ് പോർച്ചുഗൽ ലക്ഷ്യം വെക്കുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റൊണാൾഡോക്കൊപ്പം ആരൊക്കെ ഇറങ്ങും എന്നുള്ളതാണ് ആരാധകർക്കറിയേണ്ട കാര്യം. ഏതായാലും പോർച്ചു ഗല്ലിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
ഗോൾകീപ്പറായി കൊണ്ട് ഡിയഗോ കോസ്റ്റയാണ് ഇടം നേടുക. വിങ്ങ് ബാക്കുമാരായിക്കൊണ്ട് ജോവോ കാൻസെലോ,നുനോ മെന്റസ് എന്നിവർ ഇടം കണ്ടെത്തും.സെന്റർ ബാക്കുമാരായി കൊണ്ട് പെപെ,ഡയസ് എന്നിവരാണ് ഇടം നേടുക.
𝗖𝗹𝗮𝘀𝘀 𝗼𝗳 𝟮𝟬𝟮𝟮. 🎓📸🇵🇹 #VesteABandeira #WearTheFlag pic.twitter.com/B0B1sQuf5P
— Portugal (@selecaoportugal) November 19, 2022
മധ്യനിരയുടെ കാര്യത്തിലേക്ക് വരുമ്പോൾ റൂബൻ നെവസ്,വില്യം കാർവാൽഹോ എന്നിവർ ആദ്യ ഇലവനിൽ ഉണ്ടായേക്കും. ഇവർക്കൊപ്പം സൂപ്പർതാരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്,ബെർണാഡോ സിൽവ എന്നിവരായിരിക്കും സ്ഥാനം കണ്ടെത്തുക. മുന്നേറ്റ നിരയിൽ രണ്ടു താരങ്ങളെയായിരിക്കും പരിശീലകൻ ഇറക്കുക.റൊണാൾഡോക്കൊപ്പം റഫയേൽ ലിയാവോ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും ഘാനക്കെതിരെ ഒരു തകർപ്പൻ വിജയം നേടിക്കഴിഞ്ഞാൽ പോർച്ചുഗല്ലിനെ സംബന്ധിച്ചിടത്തോളം അത് വളരെയധികം ആത്മവിശ്വാസം നൽകുന്ന ഒരു കാര്യമായിരിക്കും.ഉറുഗ്വ,സൗത്ത് കൊറിയ എന്നിവരെയാണ് ഇനി ഈ മത്സരത്തിനുശേഷം പോർച്ചുഗല്ലിന് നേരിടാനുള്ളത്.