ക്രിസ്റ്റ്യാനോ വെറും വാക്ക് പറയാറില്ല: പെഡ്രോ നെറ്റോ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പ്രായത്തിലും ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. 39 കാരനായ റൊണാൾഡോ ഈ സീസണിലും അത്ഭുതപ്പെടുത്തുന്ന കണക്കുകളാണ് നേടിയെടുത്തിട്ടുള്ളത്. സൗദി അറേബ്യൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള താരം റൊണാൾഡോ തന്നെയാണ്. അദ്ദേഹത്തിന്റെ ഗോളടി മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നത് ഓരോ മത്സരം കൂടുന്തോറും നമുക്ക് വ്യക്തമാകുന്നുണ്ട്.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. താരത്തിനൊപ്പം പോർച്ചുഗൽ ദേശീയ ടീമിൽ കളിക്കുന്ന താരമാണ് പെഡ്രോ നെറ്റോ.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആത്മവിശ്വാസത്തെ ഇപ്പോൾ പെഡ്രോ നെറ്റോ പ്രശംസിച്ചിട്ടുണ്ട്. അതായത് റൊണാൾഡോ പറയുന്നതെല്ലാം പ്രവർത്തിച്ചു കാണിക്കാറുണ്ട് എന്നാണ് നെറ്റോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pedro Neto (Wolves player):
— Al Nassr Zone (@TheNassrZone) March 6, 2024
“In my opinion, Cristiano Ronaldo, if he is not the best ever, he is one of the best players in history. The way he thinks and the way he works, I think he is a model you should follow, he is the ultimate model.
The whole way he does things, because… pic.twitter.com/R7gqhYjL3D
” എന്റെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹം ചിന്തിക്കുന്ന രീതിയും പ്രവർത്തിക്കുന്ന രീതിയും ഏവർക്കും മാതൃകയാക്കാവുന്ന ഒന്നാണ്.ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എന്തെന്നാൽ,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ത് പറയുന്നുവോ അത് പ്രവർത്തിച്ച് കാണിക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട് ” ഇതാണ് നെറ്റോ പറഞ്ഞിട്ടുള്ളത്.
ഈ മാസം നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചുഗൽ മത്സരങ്ങൾ കളിക്കുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗീസ് ജേഴ്സിയിൽ കാണാനുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകർ.