ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കമ്മിറ്റ്മെന്റിനെ പ്രശംസിച്ച് റോബെർട്ടോ മാർട്ടിനസ്!
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിച്ചൻസ്റ്റെയിനെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിരുന്നു. ഒരു തകർപ്പൻ ഫ്രീകിക്കിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം ഗോൾ പിറന്നിരുന്നത്.
പോർച്ചുഗലിന്റെ പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിന്റെ കീഴിലുള്ള ആദ്യത്തെ മത്സരമായിരുന്നു ഇത്. ഈ മത്സരത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കമ്മിറ്റ്മെന്റിനെ മാർട്ടിനസ് പ്രശംസിച്ചിട്ടുണ്ട്. തന്റെ ടീമിനോടുള്ള ആത്മാർത്ഥത ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ തെളിയിച്ചു കഴിഞ്ഞു എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
CRISTIANO RONALDO FREE KICK GOAL FOR PORTUGAL!
— ESPN FC (@ESPNFC) March 23, 2023
HE'S SCORED FREE KICKS IN BACK TO BACK MATCHES 😳 pic.twitter.com/vKy0afV1Q1
“നിങ്ങൾ നാഷണൽ ടീമിൽ തുടരുകയാണെങ്കിൽ തീർച്ചയായും കമ്മിറ്റ്മെന്റ് ഉള്ളവരായിരിക്കണം.ഇതൊരു പുതിയ സൈക്കിൾ ആണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റ് ഒരിക്കൽ കൂടി തെളിയിച്ചു എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.തീർച്ചയായും ഞങ്ങൾക്ക് അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ഉപയോഗപ്പെടുത്താൻ കഴിയും.അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് നാം ഇന്ന് കണ്ടത്. ഒരുപാട് പരിചയസമ്പത്തുള്ള ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹത്തിന്റെ എക്സ്പീരിയൻസിന്റെ പലതലങ്ങളും നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റിന്റെ ഡിഗ്രി വളരെ മികച്ചതായിരുന്നു “പോർച്ചുഗൽ പരിശീലകൻ പറഞ്ഞു.
ഇന്നലത്തെ ഇരട്ട ഗോളോടുകൂടി പോർച്ചുഗൽ ടീമിന് വേണ്ടി 120 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡും ഇപ്പോൾ റൊണാൾഡോയുടെ പേരിൽ മാത്രമാണ്. ഇനി അടുത്ത മത്സരത്തിൽ ലക്സംബർഗ് ആണ് പോർച്ചുഗലിന്റെ എതിരാളികൾ.