ക്രിസ്റ്റ്യാനോ മനുഷ്യരിലെ മികച്ച താരമാണ്, എന്നാൽ മെസ്സി അങ്ങനെയല്ല:പീക്കേ
ബാഴ്സലോണ ഇതിഹാസങ്ങളിൽ ഒരാളായ ജെറാർഡ് പീക്കെ ദീർഘകാലം ലയണൽ മെസ്സിക്കൊപ്പം കളിച്ചിട്ടുള്ള ഒരു താരമാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ഒരു ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്ന സമയത്താണ് പിക്കെയും ക്രിസ്റ്റ്യാനോയും ഒരുമിച്ച് കളിച്ചിട്ടുള്ളത്. പിന്നീടാണ് പീക്കെ എഫ് സി ബാഴ്സലോണയിൽ എത്തിയിരുന്നത്.
ആരാണ് മികച്ച താരം എന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്തെ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.പീക്കെ ഒരിക്കൽ കൂടി ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടുണ്ട്. മനുഷ്യരിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നും എന്നാൽ മെസ്സിയൊരു അന്യഗ്രഹ ജീവിയാണ് എന്നുമാണ് പിക്കെ പറഞ്ഞിട്ടുള്ളത്.കൊറയ്റ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പീക്കേയുടെ വാക്കുകൾ ഇങ്ങനെയാണ്.
“മെസ്സിയും ക്രിസ്റ്റ്യാനോയും തമ്മിൽ എപ്പോഴും വ്യത്യാസമുണ്ട്. മനുഷ്യരിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.എന്നാൽ ലയണൽ മെസ്സി അങ്ങനെയല്ല.അദ്ദേഹം ഈ ഗ്രഹത്തിൽ നിന്നുള്ള താരമല്ല.ട്രെയിനിങ്ങിൽ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഓരോ ദിവസവും മെസ്സി ചെയ്യുന്നത് കണ്ട ആളാണ് ഞാൻ. അദ്ദേഹത്തിന്റെ ചിന്തയുടെ വേഗത മറ്റാർക്കും ഇല്ല. പതിമൂന്നാം വയസ്സിൽ അക്കാദമിയിൽ എത്തിയ താരമാണ് മെസ്സി. പിന്നീട് അതേ നിലവാരം കരിയറിൽ ഉടനീളം പുലർത്തുകയായിരുന്നു ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യൂറോപ്പ്യൻ ഫുട്ബോളിൽ നിന്നും മാറി നിന്നിട്ടുണ്ട്. എന്നിരുന്നാലും ഇന്റർനാഷണൽ ഫുട്ബോളിൽ രണ്ടുപേരും സജീവമാണ്.ഈ പ്രായത്തിലും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ രണ്ടു താരങ്ങൾക്കും കഴിയുന്നുണ്ട്. എന്നാൽ അധികകാലമൊന്നും ആരാധകർക്ക് ഈ താരങ്ങളെ ആസ്വദിക്കാൻ കഴിയില്ല എന്നത് ഒരു വസ്തുതയാണ്.