ക്രിസ്റ്റ്യാനോ പോർച്ചുഗൽ ടീമിൽ ഉണ്ടാവുമോ? താരവുമായി സംസാരിച്ച് പരിശീലകൻ!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ പലപ്പോഴും ബെഞ്ചിൽ ഇരിക്കേണ്ടി വന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ പോർച്ചുഗലിന് അധിക ദൂരം മുന്നോട്ടുപോവാനായില്ല. അതോടുകൂടി അവരുടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസിന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.മുൻ ബെൽജിയം പരിശീലകനായിരുന്ന റോബെർട്ടോ മാർട്ടിനസ്സാണ് ഇപ്പോൾ പോർച്ചുഗലിന്റെ പരിശീലകൻ.
അദ്ദേഹത്തിന് കീഴിൽ ആദ്യ മത്സരം കളിക്കാനുള്ള ഒരുക്കത്തിലേക്കാണ് ഇപ്പോൾ പോർച്ചുഗൽ കടന്നു വരുന്നത്.ഈ മാർച്ച് മാസത്തിൽ രണ്ട് യുറോ കപ്പ് യോഗ്യത മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുക. 24ആം തീയതി നടക്കുന്ന മത്സരത്തിൽ ലിച്ചസ്റ്റയിനും ഇരുപത്തിയേഴാം തീയതി നടക്കുന്ന മത്സരത്തിൽ ലക്‌സംബർഗുമാണ് പോർച്ചുഗലിന്റെ എതിരാളികൾ.
Cristiano Ronaldo is expected to be in Portugal's squad on Friday, reports @TheAthleticFC 🇵🇹 pic.twitter.com/XIuuBAqeYq
— CR7 Portugal (@CR7_PORFC) March 15, 2023
ഈ മത്സരത്തിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാർട്ടിനസ് ഉള്ളത്.38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടാവുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പരിശീലകൻ താരവുമായി സംസാരിച്ചിട്ടുണ്ട്.പോർച്ചുഗൽ ദേശീയ ടീമിൽ തുടരാൻ തന്നെയാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തെ വരുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്താൻ പരിശീലകൻ തീരുമാനിച്ചിട്ടുണ്ട്.
പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത്.9 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം അവിടെ സ്വന്തമാക്കിയിട്ടുണ്ട്.