ക്രിസ്റ്റ്യാനോ എന്തുകൊണ്ട് ന്യൂ സൈക്കിളിന്റെ ഭാഗമായി? പോർച്ചുഗൽ പരിശീലകൻ പറയുന്നു.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് യൂറോ യോഗ്യതാ മത്സരങ്ങളാണ് വമ്പൻമാരായ പോർച്ചുഗൽ കളിക്കുക. ആദ്യമത്സരത്തിൽ ബോസ്നിയയും രണ്ടാം മത്സരത്തിൽ ഐസ്ലാന്റുമാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഈ മത്സരത്തിനുള്ള സ്‌ക്വാഡ് പുതിയ പരിശീലകനായ റോബെർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ടീമിൽ ഇടം കണ്ടെത്തിയിരുന്നു.
പോർച്ചുഗൽ ദേശീയ ടീമിൽ ഇത് പുതിയ ഒരു തുടക്കമാണ്. അതുകൊണ്ടുതന്നെ 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്തുകൊണ്ടാണ് ഈ ന്യൂ സൈക്കിളിന്റെ ഭാഗമായത് എന്നുള്ള ചോദ്യം പരിശീലകനായ മാർട്ടിനസിന് നേരിടേണ്ടി വന്നിരുന്നു.അതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റൊണാൾഡോയുടെ പരിചയസമ്പത്തും ലീഡർഷിപ്പുമാണ് പരിശീലകൻ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Portugal coach Roberto Martinez:
— TCR. (@TeamCRonaldo) May 31, 2023
"I met Cristiano Ronaldo and he did NOT want to retire." pic.twitter.com/aW5Upj2DMc
” ജനുവരി 9 തീയതിയാണ് ഞാൻ പരിശീലകനായി കൊണ്ട് ചുമതലയേൽക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഞാൻ എല്ലാ താരങ്ങളെയും കണ്ടുമുട്ടിയിരുന്നു.അവരുടെ കരിയർ എന്തൊക്കെയാണെന്നും അവരുടെ ഇപ്പോഴത്തെ ഫുട്ബോൾ എങ്ങനെയൊക്കെയാണെന്നും ഞാൻ വിലയിരുത്തി.ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ അദ്ദേഹം പോർച്ചുഗൽ വിട്ടുപോവാൻ തയ്യാറായിട്ടില്ല.പുതിയ സൈക്കിളിന്റെ ഭാഗമാവാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു.അതുകൊണ്ടാണ് മാർച്ചിലെ മത്സരങ്ങളിൽ വേണ്ടി അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയത്. നാലു ഗോളുകളാണ് അദ്ദേഹം നേടിയത്. റൊണാൾഡോ ഒരു യഥാർത്ഥ ലീഡറാണ്. ലോക ഫുട്ബോളിൽ മറ്റൊരാൾക്കും ഇല്ലാത്ത അത്രയും പരിചയസമ്പത്തുള്ള താരമാണ് റൊണാൾഡോ. തീർച്ചയായും റൊണാൾഡോയെ പോലെ ഒരാളെ ഡ്രസിങ് റൂമിന് അത്യാവശ്യമാണ് ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും റൊണാൾഡോ തന്നെയാണ്. സൗദി അറേബ്യയിൽ തുടക്കത്തിൽ മികച്ച പ്രകടനം റൊണാൾഡോ നടത്തിയെങ്കിലും പിന്നീട് അദ്ദേഹം നിറംമങ്ങുകയായിരുന്നു.പോർച്ചുഗലിന് വേണ്ടിയുള്ള അടുത്ത മത്സരങ്ങളിൽ റൊണാൾഡോ മികവ് പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.