ക്രിസ്റ്റ്യാനോ എത്തി, പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് സ്റ്റേഡിയം നിറയും!
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് യൂറോപ്യൻ വമ്പൻമാരായ പോർച്ചുഗൽ കളിക്കുക.യുറോ യോഗ്യത മത്സരങ്ങളിൽ ലിച്ചൻസ്റ്റെയിനും ലക്സംബർഗുമാണ് പോർച്ചുഗലിന്റെ എതിരാളികൾ. വരുന്ന വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 1:15നാണ് ലിച്ചൻസ്റ്റെയിനെതിരെയുള്ള മത്സരം പോർച്ചുഗൽ കളിക്കുക.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടം നേടിയിട്ടുണ്ട്.മാത്രമല്ല കഴിഞ്ഞ ദിവസം അദ്ദേഹം പോർച്ചുഗലിൽ മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പോർച്ചുഗലിൽ എത്തിയ വിവരം റൊണാൾഡോ ആരാധകരെ അറിയിച്ചിട്ടുള്ളത്.
PRICELESS ❤️ pic.twitter.com/oczFCcDRBT
— CristianoXtra (@CristianoXtra_) March 20, 2023
പുതിയ പരിശീലകനായ മാർട്ടിനസ്സിന് കീഴിലുള്ള ആദ്യത്തെ മത്സരമാണ് നടക്കുക.റൊണാൾഡോ ഫസ്റ്റ് ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ വലിയ മുന്നേറ്റം ഒന്നും ഉണ്ടാക്കാൻ പോർച്ചുഗൽ ദേശീയ ടീമിന് കഴിഞ്ഞിരുന്നില്ല. ഇതോടുകൂടിയായിരുന്നു ഫെർണാണ്ടൊ സാൻഡോസിന്റെ സ്ഥാനം നഷ്ടമായത്.
സ്വന്തം മൈതാനത്ത് വച്ച് തന്നെയാണ് ഈ മത്സരം പോർച്ചുഗൽ കളിക്കുക. മാത്രമല്ല ഈ മത്സരങ്ങൾക്കുള്ള ടിക്കറ്റ് മുഴുവനും വിറ്റ് തീർന്നതായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. അതായത് ഈ മത്സരത്തിന് സ്റ്റേഡിയം നിറയും എന്നർത്ഥം. മികച്ച വിജയം തന്നെയായിരിക്കും പോർച്ചുഗീസ് ദേശീയ ടീം ലക്ഷ്യം വെക്കുന്നത്.