ക്രിസ്റ്റ്യാനോ ഇന്ന് കളിക്കില്ലേ? പോർച്ചുഗീസ് പരിശീലകൻ പറയുന്നു.
ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.സൗത്ത് കൊറിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക.
പോർച്ചുഗലിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര പ്രാധാന്യമില്ലാത്ത ഒരു മത്സരമാണ്. കാരണം നേരത്തെ അവർ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. മാത്രമല്ല സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പരിശീലന സെഷൻ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ റൊണാൾഡോ കളിക്കില്ല എന്നുള്ള റൂമർ ഉണ്ടായിരുന്നു.
ഇതേക്കുറിച്ച് പത്രസമ്മേളനത്തിൽ പോർച്ചുഗലിന്റെ പരിശീലകനായ ഫെർണാണ്ടൊ സാൻഡോസിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ റൊണാൾഡോ കളിക്കും എന്നുള്ള കാര്യത്തിൽ അദ്ദേഹം ഉറപ്പുകളൊന്നും നൽകിയിട്ടില്ല.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo is all smiles 😁 pic.twitter.com/1SfCncDweo
— GOAL (@goal) December 1, 2022
” ക്രിസ്റ്റ്യാനോ ഉടൻതന്നെ പരിശീലനത്തിലേക്ക് തിരിച്ചെത്തും. അദ്ദേഹം നല്ല കണ്ടീഷനിലാണെങ്കിൽ കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ നമുക്ക് നോക്കി കാണാം.ഇവിടെ ഒരു 50/50 ചാൻസ് ഉണ്ടോ എന്നുള്ള കാര്യം എനിക്കറിയില്ല. റൊണാൾഡോക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കളിയുടെ ഭാഗമാവാൻ കഴിയുന്ന ഒരു താരം തന്നെയാണ് അദ്ദേഹം ” ഇതാണ് പോർച്ചുഗീസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മത്സരത്തിന് അത്ര പ്രാധാന്യമില്ലാത്തതിനാൽ ഒരുപക്ഷേ റൊണാൾഡോക്ക് വിശ്രമം നൽകാനും സാധ്യതയുണ്ട്.