ക്രിസ്റ്റ്യാനോ അല്ലാതെ മറ്റാര്? ഇരുപത്തിയഞ്ചാം വാർഷികത്തിൽ വമ്പൻ പ്രഖ്യാപനവുമായി ഗൂഗിൾ!

ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്ന് നമുക്ക് പറയേണ്ടിവരും. അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വളരെ വലുതാണ്. ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹത്തിന് ആരാധകരെ അവകാശപ്പെടാൻ സാധിക്കും.

ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു കണക്കുകൂടി ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് ഗൂഗിൾ തങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഒരുപാട് കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ 25 വർഷത്തിനിടെ അഥവാ ഗൂഗിളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത കായിക താരം, അത് മറ്റാരുമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.ഗൂഗിൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

2002 മുതലാണ് റൊണാൾഡോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്.അന്ന് മുതൽ റൊണാൾഡോ പ്രശസ്തനാണ്. മറ്റു മേഖലകളിലെയും കണക്കുകൾ ഗൂഗിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട സൂപ്പർഹീറോ സ്പൈഡർമാൻ ആണ്. ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട സിനിമ ഡി കാപ്രിയോയുടെ ദി വോൾഫ് ഓഫ് വാൾ സ്ട്രീറ്റാണ്.ന്യൂയോർക്ക് സിറ്റിയാണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട നഗരം.

ഈ വർഷത്തിന്റെ കണക്കിലേക്ക് വന്നാലും റൊണാൾഡോ തന്നെയാണ് ഒന്നാമൻ. 2023 ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കായിക താരം ക്രിസ്റ്റ്യാനോയാണ്. ഏകദേശം 200 മില്യൺ ആളുകളാണ് റൊണാൾഡോയെ സെർച്ച് ചെയ്തിട്ടുള്ളത്.റൊണാൾഡോ എന്ന താരത്തിന്റെ വലിപ്പം എത്രത്തോളമാണ് എന്നത് ഇതിൽ നിന്നും നമുക്ക് വളരെ വ്യക്തമാണ്. ഒരു ഗ്ലോബൽ ബ്രാൻഡ് ആയി മാറാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *