ക്രിസ്റ്റ്യാനോയെ സ്റ്റാർട്ടിങ് ഇലവനിൽ കളിപ്പിക്കാൻ സമ്മർദ്ദമുണ്ടോ : കോച്ച് പറയുന്നു.

ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് നിലവിൽ പോർച്ചുഗലിന്റെ ദേശീയ ടീമുള്ളത്.ഇന്ന് നൈജീരിയക്കെതിരെ ഒരു സൗഹൃദ മത്സരം പോർച്ചുഗൽ കളിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ അസുഖം മൂലം റൊണാൾഡോ ഉണ്ടാവില്ല എന്നുള്ളത് പരിശീലകൻ സ്ഥിരീകരിച്ചിരുന്നു.

അതേസമയം വേൾഡ് കപ്പിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ കളിപ്പിക്കാൻ സമ്മർദ്ദമുണ്ടോ എന്നുള്ള ചോദ്യം പോർച്ചുഗീസ് പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ആരേയും നിർബന്ധമായും കളിപ്പിക്കാൻ താൻ ബാധ്യസ്ഥനല്ല എന്നാണ് പോർച്ചുഗൽ കോച്ച് പറഞ്ഞിട്ടുള്ളത്. അങ്ങനെ ബാധ്യത വന്നാൽ അത് തന്റെ പരാജയമാണെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആരെയും നിർബന്ധമായി കളിപ്പിക്കാൻ ആരും തന്നെ ബാധ്യസ്ഥനല്ല.പക്ഷേ ഇവിടെയുള്ള എല്ലാ താരങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാൻ കപ്പാസിറ്റി ഉള്ള താരങ്ങളാണ്.പക്ഷേ ആരെയും കളിപ്പിക്കാൻ പരിശീലകൻ ബാധ്യസ്ഥനല്ല. അങ്ങനെ ബാധ്യസ്ഥനായാൽ അതെന്റെ പരാജയമാണ് ” ഇതാണ് ഫെർണാണ്ടോ സാൻഡോസ് പറഞ്ഞിട്ടുള്ളത്.

റൊണാൾഡോക്ക് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ ഇപ്പോഴത്തെ ഫോം പോർച്ചുഗലിനെ ആശങ്ക നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *