ക്രിസ്റ്റ്യാനോയെ മെസ്സിയിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്ത്? ഇരുവർക്കുമൊപ്പം കളിച്ച താരം പറയുന്നു!
ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. രണ്ട് താരങ്ങൾക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച ഒരുപാട് താരങ്ങൾ ഫുട്ബോൾ ലോകത്ത് ഉണ്ട്. അത്തരത്തിലുള്ള ഒരു താരമാണ് നെൽസൺ സെമേഡോ. പോർച്ചുഗീസ് ദേശീയ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഇദ്ദേഹം കളിച്ചിട്ടുണ്ട്. ബാഴ്സലോണയിൽ വെച്ചുകൊണ്ട് ലയണൽ മെസ്സിക്കൊപ്പവും സെമെടോ കളിച്ചിട്ടുണ്ട്.
ഈ രണ്ട് താരങ്ങൾക്കൊപ്പവും കളിച്ച താരങ്ങൾക്ക് ഇരുവരെയും താരതമ്യപ്പെടുത്തി സംസാരിക്കേണ്ടി വരുന്നത് അനിവാര്യമായ കാര്യമാണ്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോയെ മെസ്സിയിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്താണ് എന്നത് സെമേഡോ പറഞ്ഞിട്ടുണ്ട്.ട്രെയിനിങ്ങിൽ ഇരുവരും തമ്മിലുള്ള വ്യത്യാസമാണ് ഇദ്ദേഹം വിശദീകരിച്ചിട്ടുള്ളത്.സെമേഡോയുടെ വാക്കുകൾ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
"I'm a lucky guy to play with these guys" 🤝
— Sky Sports Premier League (@SkySportsPL) December 26, 2023
Nélson Semedo took the safe option when answering Lionel Messi or Cristiano Ronaldo 😅 pic.twitter.com/CX2lW04dhM
” ട്രെയിനിങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ വ്യത്യസ്തനായ ഒരു തരം താരമാണ്.എപ്പോഴും ട്രെയിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് റൊണാൾഡോ.പരിശീലനത്തിന് മുന്നേയും പരിശീലനത്തിനു ശേഷവും റൊണാൾഡോ ജിമ്മിൽ പോകും. കളിക്കളത്തനകത്ത് അദ്ദേഹം വളരെയധികം കോമ്പറ്റീറ്റീവ് ആണ്. ഞങ്ങൾ ട്രെയിനിങ്ങിൽ സെവൻസ് കളിക്കുമ്പോഴും മത്സരത്തിന്റെ അവസാനം വരെ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് റൊണാൾഡോ. ഫിനിഷ് ചെയ്താലും മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തനാണ്.റൊണാൾഡോ, മെസ്സി തുടങ്ങിയ താരങ്ങളോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യമുള്ള താരമാണ് ” ഇതാണ് സെമേഡോ പറഞ്ഞിട്ടുള്ളത്.
മാത്രമല്ല ലയണൽ മെസ്സിയുടെ വേൾഡ് കപ്പ് കിരീടനേട്ടത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.അർഹിച്ച വേൾഡ് കപ്പ് കിരീടമാണ് ലയണൽ മെസ്സി നേടിയത് എന്നാണ് ഈ പോർച്ചുഗീസ് താരം പറഞ്ഞിട്ടുള്ളത്. കാരണം അത്രയേറെ കാര്യങ്ങൾ മെസ്സി ഫുട്ബോളിന് നൽകിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഈ വേൾഡ് കപ്പ് മെസ്സി അർഹിച്ചിരുന്നുവെന്നും സെമെഡോ കൂട്ടിച്ചേർത്തിട്ടുണ്ട്.