ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിക്കൊണ്ട് വേൾഡ് കപ്പ് നേടുക എന്നുള്ളത് പാഴ്സ്വപ്നം : ലൂയിസ് ഫിഗോ
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ പോർച്ചുഗലിന് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗലിനെ മൊറാക്കോ അട്ടിമറിച്ചത്. ഇതോടുകൂടി വേൾഡ് കപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിൽ പ്രവേശിക്കുന്ന ആഫ്രിക്കൻ ടീമായി മാറാൻ മൊറോക്കോക്ക് കഴിഞ്ഞിരുന്നു.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗീസ് പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല.പിന്നീട് പകരക്കാരനായി വന്ന റൊണാൾഡോക്ക് വലിയ ഇമ്പാക്ട് ഉണ്ടാക്കാനും കഴിഞ്ഞില്ല. ഏതായാലും റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയതിനെതിരെ വലിയ വിമർശനങ്ങൾ ഇപ്പോൾ പോർച്ചുഗീസ് ഇതിഹാസമായ ഫിഗോ നടത്തിയിട്ടുണ്ട്. റൊണാൾഡോയെ പുറത്തിരുത്തി കൊണ്ട് ഒരു കാരണവശാലും നിങ്ങൾക്ക് വേൾഡ് കപ്പ് നേടാൻ കഴിയില്ല എന്ന് തന്നെയാണ് ഫിഗോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
¡ALTO Y CLARO!👀
— Deportes RPC (@deportes_rpc) December 11, 2022
Luis Figo🗣️: "No se puede ganar un Mundial con Cristiano Ronaldo en el banco. ¿Ganarle a Suiza? ¡Excelente! ¿Se puede hacer eso en todos los partidos? No. Dejar a Cristiano en el banco fue un error, esta derrota es responsabilidad del entrenador”.#Qatar2022 pic.twitter.com/F1IpRxvyyj
” നിങ്ങൾക്ക് ഒരിക്കലും റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിക്കൊണ്ട് വേൾഡ് കപ്പ് കിരീടം നേടാൻ സാധിക്കില്ല. സ്വിറ്റ്സർലാൻഡിനെതിരെയുള്ള മത്സരം വിജയിച്ചു എന്നുള്ളത് ശരി തന്നെയാണ്.പക്ഷേ എല്ലാ മത്സരങ്ങളിലും നിങ്ങൾക്ക് റൊണാൾഡോ ഇല്ലാതെ വിജയിക്കാൻ കഴിയില്ല.റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയത് ഒരു തെറ്റാണ്. ടീം മാനേജ്മെന്റിന്റെയും പരിശീലകന്റെയും പരാജയമാണിത് ” ഫിഗോ പറഞ്ഞു.
റൊണാൾഡോ എന്ന ഇതിഹാസം കിരീടം ഇല്ലാതെ വേൾഡ് കപ്പിൽ നിന്നും പടി ഇറങ്ങുകയാണ്.ആകെ അഞ്ച് വേൾഡ് കപ്പുകളിലാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.