ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിക്കില്ല: തുറന്ന് പറഞ്ഞ് എതിർതാരം
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയമാണ് യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗൽ നേടിയിട്ടുള്ളത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അവർ സ്വീഡനെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ റഫയേൽ ലിയാവോ,ബെർണാഡോ സിൽവ,ബ്രൂണോ ഫെർണാണ്ടസ് എന്നിവരൊക്കെയാണ് തിളങ്ങിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ കളിച്ചിരുന്നില്ല.
എന്നാൽ അടുത്ത മത്സരത്തിൽ പോർച്ചുഗലിനോടൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകും.സ്ലോവേനിയക്കെതിരെയാണ് അടുത്ത മത്സരം പോർച്ചുഗൽ കളിക്കുന്നത്. ഈ മത്സരത്തെക്കുറിച്ച് സ്ലോവേനിയ താരമായ മിഹ ബ്ലാസിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ താൻ പ്രകോപിപ്പിക്കുകയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്ലാസിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Miha Blazic (Slovenia player):
— Al Nassr Zone (@TheNassrZone) March 21, 2024
“I will not provoke Cristiano, who sometimes gives the impression that he is nervous, but he has proven many times that he is capable of scoring even if you provoke him” pic.twitter.com/8A0p0FoeD6
” തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള താരങ്ങൾക്കെതിരെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ശരിക്കും ഒരു ഗോളടി യന്ത്രം തന്നെയാണ്.ഞാൻ മുൻപ് അദ്ദേഹത്തിന് എതിരെ കളിച്ചിട്ടുണ്ട്.അദ്ദേഹം എതിരാളികളെ പൂർണമായും തളർത്തി കളയും. നമ്മൾ ഓരോ നിമിഷത്തിലും 100% ഫോക്കസ്ഡായിരിക്കേണ്ടി വരും. ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കില്ല. ചില സമയത്ത് അദ്ദേഹം നെർവസാണ് എന്നുള്ള ഒരു ഇംപ്രഷൻ നമുക്ക് ലഭിച്ചേക്കും. പക്ഷേ അദ്ദേഹത്തെ പ്രകോപിപ്പിച്ചു കഴിഞ്ഞാൽ അദ്ദേഹം ഗോളടിച്ചിരിക്കും എന്നത് ഒരുപാട് തവണ അദ്ദേഹം തന്നെ തെളിയിച്ചിട്ടുണ്ട് “ഇതാണ് എതിർ താരം പറഞ്ഞിട്ടുള്ളത്.
ഈ പ്രായത്തിലും മികച്ച പ്രകടനം തുടരാൻ റൊണാൾഡോക്ക് സാധിക്കുന്നുണ്ട്. പോർച്ചുഗൽ പരിശീലകനായ റോബർട്ടോ മാർട്ടിനെസ്സിന് കീഴിൽ തകർപ്പൻ പ്രകടനമാണ് റൊണാൾഡോ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ വർഷം പോർച്ചുഗലിനു വേണ്ടി നിരവധി ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഈ വർഷത്തെ ആദ്യ ഇന്റർനാഷണൽ മത്സരമാണ് റൊണാൾഡോ കളിക്കാനിരിക്കുന്നത്.