ക്രിസ്റ്റ്യാനോയെ പോർച്ചുഗൽ അപമാനിച്ചു: രൂക്ഷ വിമർശനവുമായി താരത്തിന്റെ സഹോദരി!

ഇന്നലെ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ മികച്ച വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്തിയത്. റൊണാൾഡോയുടെ അഭാവത്തിൽ ഇറങ്ങിയ റാമോസിന്റെ ഹാട്രിക്കാണ് പോർച്ചുഗലിനെ മികച്ച വിജയം നേടിക്കൊടുത്തത്.

പോർച്ചുഗീസ് പരിശീലകനായ ഫെർണാണ്ടൊ സാൻഡോസ് റൊണാൾഡോ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.തീരുമാനം ഫലം കാണുകയും ചെയ്തു. എന്നാൽ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെതിരെ അദ്ദേഹത്തിന്റെ സഹോദരിയായ എൽമ അവയ്രോ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.റൊണാൾഡോയെ പോർച്ചുഗല്ലും പരിശീലകനും അപമാനിച്ചു എന്നാണ് ഇവർ ആരോപിച്ചിരിക്കുന്നത്.റൊണാൾഡോയുടെ സഹോദരിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇങ്ങനെയാണ്.

” റൊണാൾഡോക്ക് എല്ലാം കാലവും കളിക്കാൻ കഴിയില്ല എന്നുള്ളത് ശരി തന്നെ.അദ്ദേഹത്തിന് ഗോളുകൾ നേടാൻ കഴിഞ്ഞില്ല.പക്ഷേ പോർച്ചുഗലിന് റൊണാൾഡോയെ ഇനി ആവശ്യമില്ല എന്നാണ് എല്ലാവരും പറയുന്നത്.നമ്മൾ കേൾക്കുന്നത് എന്താണോ അതിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഇത്രയും കാലം റൊണാൾഡോ ടീമിനെ വേണ്ടി ചെയ്തതെല്ലാം അപ്രസക്തമായിരിക്കുന്നു,അത് എല്ലാവരും മറന്നിരിക്കുന്നു. റൊണാൾഡോയെ ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് അവർ ക്ഷമ ചോദിക്കുന്നു.എന്തിനാണ് പരിശീലകൻ സാൻഡോസ് ക്ഷമ ചോദിക്കുന്നത്.നിങ്ങൾ റൊണാൾഡോയെ അപമാനിച്ചിരിക്കുന്നു. അദ്ദേഹം ഈ ടീമിനു വേണ്ടി ഒരുപാട് നൽകിയിട്ടുള്ളതാണ് ” ഇതാണ് റൊണാൾഡോയുടെ സഹോദരി എഴുതിയിട്ടുള്ളത്.

ഏതായാലും മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് പോർച്ചുഗൽ പുറത്തെടുത്തത്. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിലും ഇതേ ഇലവനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *