ക്രിസ്റ്റ്യാനോയെ പോലെ സെലിബ്രിറ്റി പരിവേഷവുമായി കോസ്റ്റിഞ്ഞ കാർ
യൂറോ കപ്പിൽ മികച്ച പ്രകടനമാണ് പോർച്ചുഗൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും വിജയിച്ച പോർച്ചുഗൽ പ്രീ ക്വാർട്ടർ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജോർജിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ.ജർമ്മനിയിൽ വെച്ചുകൊണ്ടാണ് ഈ യൂറോ കപ്പ് ഇപ്പോൾ അരങ്ങേറുന്നത്.
പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോല ഒരു റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പോർച്ചുഗീസ് ആരാധകന്റെ കാറിനെ കുറിച്ചുള്ള വാർത്തയാണ് ഇത്. ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ റമിറോ കോസ്റ്റ എന്ന ആരാധകന്റെ പോർച്ചുഗൽ ഫ്ലാഗിന്റെ നിറമുള്ള കാറാണ് ഇപ്പോൾ പ്രശസ്തി നേടിയിട്ടുള്ളത്.കോസ്റ്റിഞ എന്നാണ് ഈ കാറിന്റെ പേര്.പോർച്ചുഗൽ ടീം ഹോട്ടലിന്റെ സമീപത്താണ് ഈ കാർ ഇപ്പോൾ ഉള്ളത്.ഒരുപാട് ചരിത്രം ഈ കാറിനു പറയാനുണ്ട്. ഇതേക്കുറിച്ച് കോസ്റ്റ പറയുന്നത് ഇങ്ങനെയാണ്.
” 2004 ലാണ് ഈ കാർ ഞാൻ സ്വന്തമാക്കുന്നത്.അന്ന് യൂറോ കപ്പിന്റെ ഫൈനലിൽ പോർച്ചുഗൽ ഗ്രീസിനോട് തോറ്റു. അതിനുശേഷമാണ് ഞാൻ കാറിനെ പോർച്ചുഗലിന്റെ നിറത്തിലേക്ക് മാറ്റിയത്. 2016 യൂറോ കപ്പ് ഫ്രാൻസിൽ വച്ച് ഞങ്ങൾ നേടിയപ്പോൾ അവിടെ ഈ കാറുണ്ടായിരുന്നു. 37 വർഷത്തെ പഴക്കം ഈ കാറിനുണ്ട്.മൂന്നുലക്ഷം കിലോമീറ്റർ ഇത് സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.എഞ്ചിൻ ഉൾപ്പെടെയുള്ള എല്ലാ ഭാഗങ്ങളും പോർച്ചുഗൽ നിറം പെയിന്റ് ചെയ്തിട്ടുണ്ട്.ഇതിലെ ഓയിൽ മാത്രമാണ് ബ്ലാക്ക് ഉള്ളത്. ബാക്കിയെല്ലാം പോർച്ചുഗലിന്റെ ഫ്ലാഗിന്റെ നിറമാണ്.
എനിക്കിപ്പോൾ മത്സരങ്ങൾക്ക് പോകാൻ സാധിക്കില്ല.കാരണം എന്റെ കാർ അവർ നശിപ്പിക്കും.പക്ഷേ ഫൈനലിൽ ഞാൻ ബെർലിനിൽ ഞാൻ ഉണ്ടാകും.പാരീസിൽ ഉണ്ടായതുപോലെ. 2006 ജർമനിയിൽ വച്ച് നടന്ന വേൾഡ് കപ്പിന്റെ സമയത്ത് എല്ലാ പോർച്ചുഗൽ താരങ്ങളും ഈ കാറിൽ സൈൻ ചെയ്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൈനുമുണ്ട്.ഇത് ഞാൻ ഒരിക്കലും വിൽക്കാൻ താല്പര്യപ്പെടുന്നില്ല. 20 വർഷത്തോളമായി ഇത് എന്റെ കൂടെ. ഏതെങ്കിലും ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ കാർ. എന്നും പോർച്ചുഗലിനോടൊപ്പം ഇത് ഉണ്ടായിരിക്കും ” ഇതാണ് കോസ്റ്റപറഞ്ഞിട്ടുള്ളത്.
പോർച്ചുഗൽ ആരാധകർക്കിടയിൽ ഈ കാറ് പ്രശസ്തമാണ്. ഒരു സെലിബ്രിറ്റി പരിവേഷം തന്നെ ഈ കാറിനുണ്ട്. എന്നാൽ ആരാധകരുടെ അതിപ്രസരം തന്റെ കാറിനെ നശിപ്പിക്കുമോ എന്ന ഭയവും ഇദ്ദേഹത്തിനുണ്ട്.