ക്രിസ്റ്റ്യാനോയെ തോൽപ്പിച്ചത് ക്രിസ്റ്റ്യാനോ ഉദ്ഘാടനം ചെയ്ത അക്കാദമിയിലെ പിള്ളേർ!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് വമ്പൻമാരായ പോർച്ചുഗലിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗല്ലിനെ ജോർജിയ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിങ്ങിൽ 74ആം സ്ഥാനത്ത് നിൽക്കുന്ന ജോർജിയയോടേറ്റ തോൽവി പോർച്ചുഗലിന് സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഈ രണ്ട് ടീമുകളും അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയും ചെയ്തിട്ടുണ്ട്.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു.അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിന്റെ 66ആം മിനിട്ടിൽ അദ്ദേഹത്തെ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.ഏതായാലും രസകരമായ ഒരു കാര്യം കൂടി ഇവിടെ ചൂണ്ടി കാണിക്കേണ്ടതുണ്ട്. ഇന്നലത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരാജയപ്പെടുത്തിയത് ക്രിസ്റ്റ്യാനോ തന്നെ ഉദ്ഘാടനം ചെയ്ത അക്കാദമിയിൽ ഉണ്ടായിരുന്ന പിള്ളേരാണ്. പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോലയാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

2013 ജൂലൈ ഏഴാം തീയതിയാണ് ജോർജിയൻ ക്ലബ്ബായ ഡൈനാമോ ബിലിസി തങ്ങളുടെ പുതിയ അക്കാദമി ഉദ്ഘാടനം ചെയ്തത്.അത് ഉദ്ഘാടനം ചെയ്തത് മറ്റാരുമല്ല, സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. തുടർന്ന് അക്കാദമിയിൽ ഉണ്ടായിരുന്ന പിള്ളേർക്കൊപ്പം റൊണാൾഡോ ഫോട്ടോ എടുക്കുകയും ചെയ്തു. 11 വർഷങ്ങൾക്ക് ശേഷം ഇന്നലെ പോർച്ചുഗലിനേയും ക്രിസ്റ്റ്യാനോയേയും ജോർജിയ പരാജയപ്പെടുത്തപ്പോൾ അന്ന് അക്കാദമിയിൽ ഉണ്ടായിരുന്ന പലരും ഈ ടീമിൽ ഉണ്ടായിരുന്നു.

എടുത്തു പറയേണ്ട താരം നാപ്പോളി സൂപ്പർതാരമായ ക്വാരഷ്ക്കേലിയ തന്നെയാണ്.അന്ന് അദ്ദേഹം ആ അക്കാദമിയിൽ ഉണ്ടായിരുന്നു.കൂടാതെ ജിയോർജി മമാർഷിവലി,സുരിക്കോ,വാട്ട്ഫോർഡ് താരമായ ജിയൊർജി,കൂടാതെ അൻസർ എന്നെ താരങ്ങളൊക്കെ അന്ന് ആ അക്കാദമിയിൽ ഉണ്ടായിരുന്നു. ഇന്നലെ ഇവർ ജോർജിയക്കൊപ്പം ഉണ്ടാവുകയും ചെയ്തിരുന്നു. ഏതായാലും ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *