ക്രിസ്റ്റ്യാനോയെ തോൽപ്പിച്ച് മെസ്സി, ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പത്ത് താരങ്ങൾ ഇതാ!
സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും കരിയറിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിച്ച ഒരു വർഷമാണ് 2023.രണ്ടുപേരും യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിരുന്നു.റൊണാൾഡോ ഇപ്പോൾ ഏഷ്യയിലും മെസ്സി ഇപ്പോൾ അമേരിക്കയിലുമാണ് ഉള്ളത്.അൽ നസ്റും ഇന്റർ മയാമിയും ഇന്ന് ലോകപ്രശസ്തമായ ക്ലബ്ബുകളായി മാറിയിട്ടുണ്ട്.
പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഇപ്പോൾ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ആരാധകർ തിരഞ്ഞ താരങ്ങളുടെ പട്ടികയാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്. ഒരു മാസം ശരാശരി 18.4 മില്യൻ ആളുകൾ മെസ്സിയെ തിരഞ്ഞിട്ടുണ്ട്. രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിനിഷ് ചെയ്തിട്ടുള്ളത്. ഒരുമാസം ശരാശരി 15.2 മില്യൻ ആളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞിട്ടുള്ളത്.ആദ്യ 10 സ്ഥാനങ്ങളിൽ വരുന്ന താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
In 2023:
— B/R Football (@brfootball) December 30, 2023
➖ 36-year-old Lionel Messi wins the Ballon d’Or
➖ 38-year-old Cristiano Ronaldo wins IFFHS Top Scorer
The GOATs still at it 🐐🐐 pic.twitter.com/HE027rGdv5
1-Lionel Messi | Inter Miami | 18.4 million average monthly searches
2-Cristiano Ronaldo | Al-Nassr | 15.2 million average monthly searches
3-Kylian Mbappe | Paris Saint-Germain | 12.5 million average monthly searches
4-Erling Haaland | Manchester City | 11.7 million monthly searches
5-Neymar | Al-Hilal | 10.8 million monthly searches
6-Vinicius Jr. | Real Madrid | 4.1 million monthly searches
7-Harry Kane | Bayern Munich | 3.8 million average monthly searches
8-Jude Bellingham | 3.2 million monthly searches
9-Karim Benzema | Al-Ittihad | 1.8 million monthly searches
10-Robert Lewandowski | Barcelona | 1.5 million monthly searches
ഇതാണ് ഗോൾ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റ്.ഏതായാലും ഇതിൽ നിന്നും വളരെ വ്യക്തമായ ഒരു കാര്യം എന്തെന്നാൽ, മെസ്സിയുടെയും റൊണാൾഡോയുടെയും അപ്രമാദിത്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളതാണ്. യൂറോപ്പ് വിട്ടിട്ടും രണ്ടുപേരും ഇപ്പോഴും ഫുട്ബോൾ ലോകം ഭരിച്ചുകൊണ്ടിരിക്കുകയാണ്.