ക്രിസ്റ്റ്യാനോയെ തടയാൻ ജർമ്മനിക്കാവുമോ? യൂറോപ്പിലിന്ന് തീപ്പാറും പോരാട്ടം!
യൂറോ കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ചാമ്പ്യൻമാരായ പോർച്ചുഗൽ. എന്നാൽ എതിരാളികൾ ചില്ലറക്കാരല്ല.,ജർമ്മനിയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് പറങ്കിപ്പട ജർമ്മനിയെ നേരിടുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ പോർച്ചുഗല്ലിന് പ്രീ ക്വാർട്ടർ ഉറപ്പിക്കാം. അതേസമയം ജർമ്മനിക്ക് പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തണമെങ്കിൽ ജയം നിർബന്ധമാണ്. അത്കൊണ്ട് തന്നെ ഒരു തീപ്പാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
🤩 An awesome day of football awaits! Which game are you most excited for?
— UEFA EURO 2020 (@EURO2020) June 19, 2021
🇭🇺🆚🇫🇷 | Puskás Aréna
🇵🇹🆚🇩🇪 | Football Arena Munich
🇪🇸🆚🇵🇱 | La Cartuja Stadium@bookingcom | #EUROfixtures | #EURO2020
കഴിഞ്ഞ മത്സരത്തിൽ ഹങ്കറിയെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് പോർച്ചുഗൽ വരുന്നതെങ്കിൽ ഫ്രാൻസിനോട് ഒരു ഗോളിന്റെ പരാജയമേറ്റു കൊണ്ടാണ് ജർമ്മനി വരുന്നത്. അത്കൊണ്ട് തന്നെ പോർച്ചുഗൽ ഒരല്പം ആത്മവിശ്വാസത്തിലാണ്. കൂടാതെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഫോമിലാണിപ്പോൾ. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ താരത്തിന് തടയിടാൻ ജർമ്മനിക്ക് സാധിക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പോർച്ചുഗൽ ജർമ്മനിയുമായി ഏറ്റുമുട്ടുന്നത്. അവസാനമായി ഇരുവരും ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും ജർമ്മനി വിജയിച്ചിരുന്നു. പക്ഷേ അത് വർഷങ്ങൾക്ക് മുമ്പായിരുന്നതിനാൽ ആശ്വസിക്കാൻ വക നൽകുന്ന ഒന്നല്ല. ഏതായാലും ഒരു സൂപ്പർ പോരാട്ടത്തിന് കണ്ണു മിഴിച്ചിരിക്കുകയാണ് ഫുട്ബോൾ ലോകം.