ക്രിസ്റ്റ്യാനോയെ കൈവിടില്ല, ശ്രമങ്ങൾ ആരംഭിച്ച് ക്ലബ്ബ്!
കഴിഞ്ഞ വർഷം തുടക്കത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് എത്തിയത്.രണ്ടര വർഷത്തെ കരാറിലാണ് അദ്ദേഹം ക്ലബ്ബുമായി ഒപ്പുവെച്ചത്. അതായത് അടുത്ത ജൂൺ മാസത്തിൽ അൽ നസ്റുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കും. ഈ കോൺട്രാക്ട് ഇതുവരെ ക്ലബ്ബ് പുതുക്കിയിട്ടില്ല. അതായത് വരുന്ന ജൂണിൽ ഫ്രീ ഏജന്റായി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ലബ്ബ് വിടാൻ സാധിക്കും എന്നതാണ്.
പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൈവിടാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. പ്രമുഖ മാധ്യമപ്രവർത്തകനായ നിക്കോളോ ഷിറ ഇതുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോയുടെ കരാർ പുതുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് അവർ തുടക്കം കുറിച്ചിട്ടുണ്ട്.താരത്തെ നിലനിർത്താൻ തന്നെയാണ് അവരുടെ തീരുമാനം. ഒരു വർഷത്തേക്ക് കൂടിയായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോൺട്രാക്ട് പുതുക്കുക. 2026 വരെ അദ്ദേഹം ക്ലബ്ബിൽ ഉണ്ടാകും എന്നത് ഉറപ്പാണ്.
2026 ലെ വേൾഡ് കപ്പ് കളിക്കുക എന്നതാണ് ഇപ്പോൾ റൊണാൾഡോയുടെ മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യം.അതുവരെയുള്ള ഒരു കരാറായിരിക്കും അദ്ദേഹത്തിന് നൽകുക. 2026 വേൾഡ് കപ്പിൽ കളിച്ചതിനു ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും താരം വിരമിക്കാനാണ് സാധ്യത. ക്ലബ്ബ് ഫുട്ബോളിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീണ്ടും അൽ നസ്ർ അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയേക്കും.ഏതായാലും നിലവിൽ 2026 വരെ കരാർ ദീർഘിപ്പിക്കാനാണ് ഈ സൗദി ക്ലബ്ബ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോഴും ഗംഭീര പ്രകടനം തുടരാൻ സാധിക്കുന്നുണ്ട്. ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 8 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. സൗദി അറേബ്യൻ ലീഗിൽ നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.AFC ചാമ്പ്യൻസ് ലീഗിൽ അൽ റയ്യാനെതിരെ നടക്കുന്ന മത്സരത്തിലും അദ്ദേഹം തിളങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.