ക്രിസ്റ്റ്യാനോയെ എടുത്തുയർത്തി ആരാധകൻ, സ്നേഹത്തോടെ സ്വീകരിച്ച് താരം!
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ പോർച്ചുഗല്ലിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ബോസ്നിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു. ശേഷിച്ച ഗോൾ ബെർണാഡോ സിൽവയായിരുന്നു നേടിയിരുന്നത്.
പോർച്ചുഗലിന്റെ ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ മത്സരത്തിനിടയിൽ മറ്റൊരു സംഭവം നടന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ആരാധകൻ മൈതാനത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.ക്രിസ്റ്റ്യാനോയെ ലക്ഷ്യമാക്കി വന്ന ആ ആരാധകൻ താരത്തെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്.
My humble GOAT ❤️😍
— CristianoXtra (@CristianoXtra_) June 17, 2023
pic.twitter.com/24RaAnOy2y
മാത്രമല്ല ബഹുമാന സൂചകമായി റൊണാൾഡോയുടെ കാലിൽ അദ്ദേഹം വീഴുകയും ചെയ്തു. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹം എടുത്തുയർത്തുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോ ഒരിക്കൽപോലും എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നുള്ളത് മാത്രമല്ല അദ്ദേഹത്തിന്റെ ഈ പ്രവർത്തികളെയൊക്കെ സ്നേഹത്തോടെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടാതെ ക്രിസ്റ്റ്യാനോക്കൊപ്പം അദ്ദേഹം പ്രശസ്തമായ സെലിബ്രേഷൻ അനുകരിക്കുകയും ചെയ്തിരുന്നു. അങ്ങനെ കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ചു കൊണ്ടാണ് ആ ആരാധകൻ കളിക്കളം വിട്ടിരുന്നത്.
— CristianoXtra (@CristianoXtra_) June 17, 2023
കഴിഞ്ഞ ദിവസം അർജന്റീനയുടെ മത്സരത്തിലും ഇതിന് സമാനമായ ഒരു സംഭവം നടന്നിരുന്നു. ഒരു ചൈനീസ് ആരാധകൻ മൈതാനത്തേക്ക് അതിക്രമിച്ച് കയറുകയും ലയണൽ മെസ്സിയെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തൂക്കിയെടുത്തുകൊണ്ടാണ് പുറത്തുകൊണ്ടുപോയത്.അപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രൂപത്തിൽ വൈറലായിട്ടുണ്ട്.