ക്രിസ്റ്റ്യാനോയുടെ മാന്ത്രിക പ്രകടനം,പോർച്ചുഗല്ലിന് മുന്നിൽ തകർന്നടിഞ്ഞ് സ്വിറ്റ്സർലാന്റ്!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗല്ലിന് തകർപ്പൻ വിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കു സ്വിറ്റ്സർലൻഡിനെയാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാന്ത്രിക പ്രകടനമാണ് പോർച്ചുഗല്ലിന് തുണയായത്. വിജയത്തോടെ 4 പോയിന്റ് നേടിയ പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
Cristiano Ronaldo with a Puskas goal against Switzerland. Real GOAT 🐐 pic.twitter.com/80GCScfTwf
— NUNGUA BURNA (FACTOS RONALDO) (@viewsdey) June 5, 2022
മത്സരത്തിന്റെ 15ആം മിനുട്ടിലാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും കാർവാൽഹോയാണ് ഗോൾ കണ്ടെത്തിയത്.പിന്നാലെയാണ് റൊണാൾഡോയുടെ ഇരട്ട ഗോളുകൾ പിറന്നത്.35,39 മിനിറ്റുകളിൽ ജോട്ടയുടെ അസിസ്റ്റിൽ നിന്നാണ് റൊണാൾഡോ രണ്ടു ഗോളുകളും നേടിയത്.68-ആം മിനുട്ടിൽ സിൽവയുടെ അസിസ്റ്റിൽ നിന്നും കാൻസെലോ ഗോൾ നേടിയതോടെ പോർച്ചുഗല്ലിന്റെ ഗോൾ പട്ടിക പൂർത്തിയായി.
Cristiano Ronaldo's 117th international goal. 🐐
— TotalCRonaldo𓃵 (@CRonaldoProp) June 5, 2022
The undisputed goat.pic.twitter.com/Es3QYoIr6L
അതേസമയം ഈ ഗ്രൂപ്പിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ സ്പെയിനിന് സമനില വഴങ്ങേണ്ടി വന്നു.2-2 എന്ന സ്കോറിന് ചെക്ക് റിപ്പബ്ലിക്കാണ് സ്പെയിനിനെ സമനിലയിൽ തളച്ചത്.ഗാവി,ഇനീഗോ മാർട്ടിനെസ് എന്നിവരായിരുന്നു സ്പെയിനിന്റെ ഗോളുകൾ നേടിയത്.