ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ വൻ തുക ബെറ്റ് വെച്ച് മക്ഗ്രഗർ, പൈസ പോയെന്ന് ആരാധകർ!

ഇത്തവണത്തെ യുവേഫ യൂറോ കപ്പിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.കഴിഞ്ഞ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ റൊണാൾഡോ കളിച്ചിരുന്നു. അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.പക്ഷേ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് പോർച്ചുഗൽ വിജയിച്ചിരുന്നു.

നിലവിലെ യൂറോ കപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് റൊണാൾഡോയാണ്. 5 ഗോളുകൾ നേടിക്കൊണ്ടായിരുന്നു കഴിഞ്ഞ തവണത്തെ ഗോൾഡൻ ബൂട്ട് റൊണാൾഡോ സ്വന്തമാക്കിയത്. റൊണാൾഡോയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് UFC സൂപ്പർതാരമായ കോണോർ മക്ഗ്രഗർ. കഴിഞ്ഞദിവസം തന്റെ സോഷ്യൽ മീഡിയയിലൂടെ ഒരു വെളിപ്പെടുത്തൽ മക്ഗ്രഗർ നടത്തിയിട്ടുണ്ട്. അതായത് റൊണാൾഡോയുടെ കാര്യത്തിൽ ഒരു വലിയ ബെറ്റ് താൻ വെച്ചിട്ടുണ്ട് എന്നാണ് ഈ ഫൈറ്റർ പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണത്തെ യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് നേടുമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.63000 ഡോളറാണ് ബെറ്റിങ് തുകയായി കൊണ്ട് അദ്ദേഹം നിശ്ചയിച്ചിട്ടുള്ളത്. അതായത് റൊണാൾഡോ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയാൽ ഈ തുക മക്ഗ്രഗർക്ക് ലഭിക്കും.അതല്ല മറ്റേതെങ്കിലും താരമാണ് സ്വന്തമാക്കുന്നതെങ്കിൽ ഈ വലിയ തുക അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്യും.

ഇതിനെതിരെ ആരാധകരിൽ നിന്നും അദ്ദേഹത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.വെറുതെ പണം നഷ്ടപ്പെടുത്തി കളയുന്നു എന്നാണ് ഒരു ആരാധകൻ വിമർശിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ ഇത്തവണത്തെ ഗോൾഡൻ ബൂട്ട് നേടില്ലെന്നും ആ പൈസ പോയെന്ന് കൂട്ടിക്കോളൂ എന്നുമാണ് മറ്റൊരു ആരാധകന്റെ കമന്റ്. ഏതായാലും തന്റെ സുഹൃത്തിന്റെ കളിമകവിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് മക്ഗ്രഗർ.ഈയിടെ സൗദി അറേബ്യയിൽ നടന്ന ബോക്സിങ് മത്സരം കാണാൻ വേണ്ടി ഇരുവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *