ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ എനിക്ക് ഉറപ്പില്ല, അവർ രണ്ടുപേരും എന്തായാലും തിളങ്ങും:യുറോ കപ്പിനെ കുറിച്ച് കാപെല്ലോ

ഈ വർഷത്തെ യൂറോകപ്പ് അരങ്ങേറാൻ കേവലം രണ്ട് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ ജർമ്മനിയിൽ വെച്ചുകൊണ്ടാണ് യൂറോ കപ്പ് അരങ്ങേറുന്നത്. ഇതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു.ഇംഗ്ലണ്ട്,ഫ്രാൻസ് എന്നിവർക്കൊക്കെയാണ് ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനെ പരിശീലിപ്പിച്ച ഇതിഹാസ പരിശീലകനാണ് ഫാബിയോ കാപെല്ലോ.ഈ യൂറോ കപ്പിൽ ആരൊക്കെ തിളങ്ങും എന്നുള്ള ഒരു ചോദ്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരുടെ പേരുകളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊണാൾഡോയുടെ കാര്യത്തിൽ അദ്ദേഹം ഉറപ്പ് പറഞ്ഞിട്ടില്ല.ഫാബിയോ കാപെല്ലോ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

“യുറോ കപ്പിൽ രണ്ട് താരങ്ങൾക്ക് വ്യത്യസ്തതകൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ജൂഡ് ബെല്ലിങ്ങ്ഹാമും കിലിയൻ എംബപ്പേയുമാണ് ആ രണ്ട് താരങ്ങൾ.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ യൂറോ കപ്പിൽ അദ്ദേഹത്തിന് എത്രത്തോളം തിളങ്ങാനാകും എന്നത് നമ്മൾ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു ” ഇതാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.

സൗദി അറേബ്യൻ ലീഗിൽ തകർപ്പൻ പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്.25 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ സൗദി ലീഗിലെ പോലെ യൂറോ കപ്പിൽ റൊണാൾഡോക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. പരിശീലകൻ മാർട്ടിനസ് റൊണാൾഡോക്ക് സ്ഥിരമായി അവസരങ്ങൾ നൽകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *