ക്രിസ്റ്റ്യാനോയുടെ കരച്ചിൽ ഞാൻ ആസ്വദിച്ചു :തുറന്ന് പറഞ്ഞ് സോഫിയാൻ ബൗഫൽ.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ മൊറോക്കോക്ക് സാധിച്ചിരുന്നു. സെമി ഫൈനൽ വരെ മുന്നേറാനായിരുന്നു അവർക്ക് കഴിഞ്ഞിരുന്നത്. യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗല്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് പുറത്താക്കിയത് മോറോക്കോയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ കരഞ്ഞു കൊണ്ടായിരുന്നു അന്ന് അവിടം വിട്ടിരുന്നത്.
മൊറോക്കോക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് സോഫിയാൻ ബൗഫൽ.അദ്ദേഹം ഇപ്പോൾ ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ കരയുന്നതിനേക്കാൾ ക്രിസ്റ്റ്യാനോയുടെ കരച്ചിലാണ് ആഗ്രഹിച്ചതെന്നും അത് ആസ്വദിക്കാൻ കഴിഞ്ഞുവെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സിയാണ് തന്റെ ഇഷ്ടതാരമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ബൗഫലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Moroccan star Sofiane Boufal took massive aim at Cristiano Ronaldo by saying he enjoyed watching the Portuguese ace cry at the 2022 FIFA World Cup. He also admitted that he wants to play for Barcelona. https://t.co/6kBmLkrdhe
— Sportskeeda Football (@skworldfootball) April 14, 2023
” ഞാൻ എല്ലാവിധ ബഹുമാനത്തോടുകൂടിയും പറയട്ടെ,ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരച്ചിൽ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു.ഞങ്ങളുടെ കരച്ചിലിനേക്കാൾ ആഗ്രഹിച്ചത് അതായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നതും മുൻഗണന നൽകുന്നതും ലയണൽ മെസ്സിക്ക് ആണ്. അദ്ദേഹമാണ് മികച്ച താരം. മാത്രമല്ല എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു ” ഇതാണ് ഇപ്പോൾ സോഫിയാൻ ബൗഫൽ പറഞ്ഞിട്ടുള്ളത്.
നിലവിൽ ഖത്തരി ക്ലബ്ബായ അൽ റയ്യാന് വേണ്ടിയാണ് ഈ താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.അതേസമയം സൂപ്പർതാരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്നുള്ള വാർത്തകൾ സജീവമാണ്. മെസ്സിക്കൊപ്പം ബാഴ്സയിൽ കളിക്കാനാണ് ഈ മൊറോക്കൻ താരം ഇപ്പോൾ ആഗ്രഹിക്കുന്നത്.