ക്രിസ്റ്റ്യാനോയുടെ ഈഗോയാണ് അദ്ദേഹത്തെ ഈ ലെവലിലേക്ക് മാറ്റിയെടുത്തത് :പെറ്റിറ്റ്

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.തന്റെ പ്രൊഫഷണൽ കരിയറിൽ 900 ഒഫീഷ്യൽ ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആയിരം ഗോളുകൾ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ തുടരുന്നത്. ഇന്റർനാഷണൽ ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് ഉള്ളത്.

തന്റെ കഠിനാധ്വാനം കൊണ്ടും ആത്മസമർപ്പണം കൊണ്ടുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്രയും ഉയർന്ന ലെവലിലേക്ക് എത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് മുൻ ഫ്രഞ്ച് താരമായ ഇമ്മാനുവൽ പെറ്റിറ്റ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഒരു വലിയ ഈഗോ ഉള്ള താരമാണ് ക്രിസ്റ്റ്യാനോയെന്നും ആ ഈഗോയാണ് അദ്ദേഹത്തെ ഏറ്റവും മികച്ച താരമാക്കി മാറ്റിയതെന്നുമാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റോൾ മോഡലായി കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പരിഗണിക്കപ്പെടുന്നത്.ഈ 39 ആം വയസ്സിലും അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അത്ഭുതകരമാണ്.അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും കാലം ബെസ്റ്റ് ലെവലിൽ അദ്ദേഹം തുടർന്നത്.ഈ റെക്കോർഡുകളും നേട്ടങ്ങളും എല്ലാം സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മാത്രമല്ല എതിരാളികളോട് വലിയ ഒരു ഈഗോ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ആ ഈഗോയാണ് അദ്ദേഹത്തെ ഈ ബെസ്റ്റ് ലെവലിൽ എത്തിച്ചത്.എല്ലാ താരങ്ങൾക്കും മാതൃകയാക്കാവുന്ന ഒരു വലിയ ഉദാഹരണമാണ് റൊണാൾഡോ.എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. ശാരീരികമായും മാനസികമായും അദ്ദേഹം ഏറെ കരുത്തനാണ്. ഒരു വലിയ ഉദാഹരണം തന്നെയാണ് അദ്ദേഹം ” ഇതാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോഴും മികച്ച പ്രകടനം തുടരാൻ സാധിക്കുന്നുണ്ട്.അൽ നസ്റിന് വേണ്ടിയും പോർച്ചുഗലിനു വേണ്ടിയും അദ്ദേഹം ഗോൾ വേട്ട തുടരുകയാണ്. 7 ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ സീസണിൽ മാത്രമായി അദ്ദേഹം നേടിയിട്ടുണ്ട്. അതിവേഗം ആയിരം ഗോളുകൾ പൂർത്തിയാക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *