ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി പോർച്ചുഗൽ.
ഇന്നലെ യൂറോ യോഗ്യത റൗണ്ടിൽ നടന്ന മത്സരത്തിൽ ഭീമൻ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് പോർച്ചുഗൽ ലക്‌സംബർഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും ഇത്തരത്തിലുള്ള ഒരു വലിയ വിജയം നേടാനായി എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
കഴിഞ്ഞ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചതിനാൽ റൊണാൾഡോക്ക് സസ്പെൻഷനായിരുന്നു.അതുകൊണ്ടുതന്നെ ഈ മത്സരം അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.തകർപ്പൻ പ്രകടനമാണ് പോർച്ചുഗൽ പുറത്തെടുത്തത്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടിയ സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ് തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. ഗോൺസാലോ ഇനാഷ്യോ, ഗോൺസലോ റാമോസ്,ജോട്ട എന്നിവർ ഇരട്ട ഗോളുകൾ വീതം നേടുകയായിരുന്നു. ബാക്കിയുള്ള ഗോളുകളാണ് ബ്രൂണോ,ഹോർത,ഫെലിക്സ് എന്നിവർ നേടിയത്.
Portugal score NINE goals for the first time in history to beat Luxembourg 😳
— ESPN FC (@ESPNFC) September 11, 2023
Their largest-ever margin of victory 👏 pic.twitter.com/kAgB04C6UL
പോർച്ചുഗൽ തങ്ങളുടെ ചരിത്രത്തിൽ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിക്കാതെ പോയത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. ഏതായാലും യൂറോ യോഗ്യതയിൽ കളിച്ച 6 മത്സരങ്ങളിലും വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ നടക്കുന്ന മത്സരത്തിൽ റൊണാൾഡോ തിരിച്ചെത്തിയേക്കും.