ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് അയർലാന്റിനെതിരെ, സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ഏഴാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ പോർച്ചുഗൽ ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് നടക്കുന്ന മത്സരത്തിൽ അയർലാന്റാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ.അയർലാന്റിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ജയവും അത് വഴി പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ടാണ് ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് കളത്തിലേക്കിറങ്ങുക.കഴിഞ്ഞ മത്സരത്തിൽ അയർലാന്റിനെ കീഴടക്കാൻ സാധിച്ചത് പറങ്കിപ്പടക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണ്.

ഏതായാലും പോർച്ചുഗല്ലിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്.ആന്റണി ലോപസ്, ജോവോ മരിയോ,റാഫ സിൽവ എന്നിവർ പരിക്ക് മൂലം സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല.അതേസമയം സൂപ്പർ താരം ബെർണാഡോ സിൽവ സ്‌ക്വാഡിൽ ഉണ്ടെങ്കിലും പരിക്ക് മൂലം ഈ മത്സരം കളിക്കാൻ സാധിക്കില്ല.

റൂയി പാട്രിഷിയോയായിരിക്കും പോർച്ചുഗീസ് വല കാക്കുക.ഫുൾ ബാക്കുമാരായി ജോവോ കാൻസെലോയും നുനോ മെൻഡസുമായിരിക്കും. സെന്റർ ബാക്കുമാരായി റൂബൻ ഡയസും പെപെയും അണിനിരക്കും.

മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസ്,പലീഞ്ഞ,റൂബൻ നെവസ് എന്നിവരായിരിക്കും. മുന്നേറ്റനിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഡിയോഗോ ജോട്ടയും ആൻഡ്രേ സിൽവയും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി അയർലാന്റിന്റെ സാധ്യത ഇലവൻ പരിശോധിക്കാം

ഗവിൻ ബസുനു,ആൻഡ്രൂ,ജോൺ ഈഗൻ,ഷെയ്ൻ ഡഫി,മാറ്റ് ഡോഹർട്ടി,ജെഫ് ഹെൻഡ്രിക്ക്‌,ജോഷ് കല്ലൻ,ബ്രൗൺ,ജെയിംസ് മക്ലീൻ,ആഡം ഇഡാ,റോബിൻസൺ എന്നിവരായിരിക്കും അയർലാന്റ് നിരയിൽ.

നിലവിൽ ഒരു മത്സരം കൂടുതൽ കളിച്ച സെർബിയയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.ഇന്നത്തെ മത്സരം വിജയിച്ചാൽ പോർച്ചുഗല്ലിന് ഒന്നാമതെത്താൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *