ക്രിസ്റ്റ്യാനോയും ബ്രൂണോയും ഉടക്കിലോ? പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യമെന്ത്? സഹതാരം പറയുന്നു.

ഇന്നലെയായിരുന്നു പോർച്ചുഗൽ തങ്ങളുടെ വേൾഡ് കപ്പിന് വേണ്ടിയുള്ള ക്യാമ്പ് ആരംഭിച്ചത്. പോർച്ചുഗൽ പരിശീലനം നടത്തുകയും ചെയ്തിരുന്നു.ഡ്രസിങ് റൂമിലേക്ക് താരങ്ങൾ എത്തുന്നതിന്റെ ഒരു വീഡിയോ പോർച്ചുഗല്ലിന്റെ ഒഫീഷ്യൽ അക്കൗണ്ട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.എന്നാൽ ഇതിൽ ബ്രൂണോയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള പെരുമാറ്റങ്ങൾ വളരെ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

അതായത് റൊണാൾഡോക്ക് ഷെയ്ക്ക് ഹാൻഡ് നൽകാൻ ഒരല്പം വിമുഖത കാണിക്കുന്ന ബ്രൂണോയെയായിരുന്നു വീഡിയോയിൽ കണ്ടിരുന്നത്. മാത്രമല്ല ഇരുവരുടെയും സംഭാഷണത്തിൽ ചില അസ്വാരസങ്ങൾ ഉള്ളതുപോലെ ആരാധകർക്ക് അനുഭവപ്പെടുകയും ചെയ്തു.

എന്നാൽ ഈ വിഷയത്തിലെ സത്യാവസ്ഥ ഇപ്പോൾ പോർച്ചുഗീസ് താരമായ ജോവോ മരിയോ വെളിപ്പെടുത്തിയിരുന്നു.അതായത് ഇരുവരും തമാശ പറഞ്ഞതാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഒരല്പം മുമ്പ് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മരിയോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ ആ ദൃശ്യങ്ങൾ പകർത്തുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ തമ്മിൽ സംസാരിച്ചത് എന്താണ് എന്നുള്ളത് വ്യക്തമായി എനിക്കറിയാം.അതൊരു തമാശയായിരുന്നു.ബ്രൂണോ ഫെർണാണ്ടസായിരുന്നു ടീമിൽ അവസാനമായി എത്തിച്ചേർന്ന താരങ്ങളിൽ ഒരാൾ.അപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തോട് തമാശരൂപേണ ചോദിച്ചു,നീ ബോട്ടിലാണോ വന്നതെന്ന്. അത്ര മാത്രമേ അവിടെ സംഭവിച്ചിട്ടുള്ളൂ.അവർ രണ്ടുപേരും സുഹൃത്തുക്കളാണ്,നല്ല ബന്ധത്തിലാണ്. നിങ്ങൾ കേവലം ചെറിയ ഒരു ഭാഗം മാത്രമാണ് കണ്ടത് ” ഇതാണ് മരിയോ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലും ഒപ്പം കളിക്കുന്നവരാണ് റൊണാൾഡോയും ബ്രൂണോയും. ഏതായാലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *