ക്രിസ്റ്റ്യാനോയിൽ നിന്നും വ്യത്യസ്തൻ: പുതിയ സ്ട്രൈക്കറെ പ്രശംസിച്ച് പോർച്ചുഗൽ പരിശീലകൻ
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.1-1 എന്ന സ്കോറിന് ക്രൊയേഷ്യയായിരുന്നു അവരെ സമനിലയിൽ തളച്ചത്. പോർച്ചുഗലിനു വേണ്ടി ഫെലിക്സാണ് ആദ്യം ഗോൾ നേടിയത്. പിന്നീട് ക്രൊയേഷ്യയുടെ സമനില ഗ്വാർഡിയോൾ നേടുകയായിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല.
ഈ മത്സരത്തിൽ പകരക്കാരന്റെ രൂപത്തിലായിരുന്നു സ്ട്രൈക്കർ ആയ ഫാബിയോ സിൽവ കളിച്ചിരുന്നത്.അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങൾ അവരുടെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് പറഞ്ഞിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും വ്യത്യസ്തനായ ഒരു സ്ട്രൈക്കറാണ് എന്നാണ് സിൽവ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. രണ്ടുപേരുടെയും ശൈലി വ്യത്യസ്തമാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്. പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഫാബിയോ സിൽവ ഒരല്പം ഇൻട്രസ്റ്റിംഗ് ആയ ഒരു താരമാണ്.ഒരു വിത്യസ്ഥനായ ഫോർവേഡ് ആണ് അദ്ദേഹം. ഇൻട്രസ്റ്റിംഗ് സ്കിൽസ് അദ്ദേഹത്തിനുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയോ മറ്റുള്ള സ്ട്രൈക്കർമാരെ പോലെയോ അല്ല അദ്ദേഹം. തീർച്ചയായും ട്രെയിനിങ് ക്യാമ്പ് ഞാൻ നന്നായി ആസ്വദിച്ചിരുന്നു. ഒരു ലെവലിൽ ഉള്ള ഒരുപാട് താരങ്ങളെ ഉപയോഗപ്പെടുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ സ്പാനിഷ് ക്ലബ്ബായ ലാസ് പാൽമസിന് വേണ്ടിയാണ് ഫാബിയോ സിൽവ കളിച്ചുകൊണ്ടിരിക്കുന്നത്.ലാലിഗയിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്. 22 കാരനായ ഈ താരം പോർട്ടോയിലൂടെയാണ് വളർന്നു വന്നിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിന് വേണ്ടിയും ഈ താരം കളിച്ചിട്ടുണ്ട്.